ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്

കൊച്ചി: മുന്‍ ഡിജിപി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തരവ്. ജേക്കബ് തോമസിനെ അടിയന്തിരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് ഉത്തരവിട്ടിരിക്കുന്നത്. ജേക്കബ് തോമസ് നല്‍കിയ കേസില്‍ വിശദമായ വാദം കേട്ടതിന് ശേഷമാണ് ഈ ഉത്തരവ്.

2012 ലെ ഒരു സംഭവത്തിന് പിന്നാലെയാണ് ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായത്. അത് തെറ്റായ നടപടിയാണെന്നും എത്രയും പെട്ടന്ന് അദേഹത്തെ തിരിച്ചെടുക്കണമെന്നും പോലീസില്‍ ഉന്നത സ്ഥാനത്ത് നിയമിക്കാന്‍ കഴിയില്ലെങ്കില്‍ തുല്യമായ റാങ്ക് കണ്ടുപിടിച്ച് അദേഹത്തെ വേഗത്തില്‍ നിയമിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അതെസമയം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കേസില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

അഴിമതിക്കെതിരെയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ല എന്നാണ് വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ജേക്കബ് തോമസ് പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top