സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍

ബംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോളില്‍ ഇന്ത്യ സെമിയില്‍. രണ്ടാം മത്സരത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശനം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും മഹേഷ് സിങ്ങുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് കളികളില്‍ നിന്ന് ആറ് പോയന്റുമായാണ് ഇന്ത്യയുടെ സെമി പ്രവേശനം. രണ്ട് തോല്‍വിയോടെ നേപ്പാള്‍ പുറത്തായി.

പാകിസ്താനെതിരായ ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് നേപ്പാളിനെതിരെ ഇന്ത്യ കളിക്കാനിറങ്ങിയത്. എന്നാല്‍ ആദ്യ പകുതിയില്‍ കാര്യമായ മുന്നേറ്റം നടത്താനായില്ല. രണ്ടാം പകുതി കളി ഇന്ത്യയ്ക്ക് അനുകൂലമാവുകയായിരുന്നു. 61-ാം മിനിറ്റിലാണ് നേപ്പാളിനെതിരെ ഇന്ത്യ ആദ്യ ഗോള്‍ നേടിയത്. മഹേഷ് സിങ് നല്‍കിയ ക്രോസ് വലയിലേക്ക് ടാപ് ചെയ്ത് ഛേത്രി വലചലിപ്പിക്കുകയായിരുന്നു. പിന്നാലെ 70-ാം മിനിറ്റില്‍ മഹേഷ് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top