വനിതാ ലോകകപ്പ് പാകിസ്താനെ തകര്‍ത്ത് ഇന്ത്യ

HIGHLIGHTS : India defeats Pakistan in Women's World Cup

കൊളംബൊ: വനിതാ ഏകദിന ലോകകപ്പിലും പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യന്‍ പെണ്‍പട സ്വന്തമാക്കിയത്. 248 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താനെ ഇന്ത്യ 159 റണ്‍സിന് ഓള്‍ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. റിച്ച ഘോഷ് (35), ഹര്‍ലീന്‍ ഡിയോള്‍ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിച്ചു. പാകിസ്താന്റെ സിദ്ര അമീന്‍ (81) അര്‍ധ സെഞ്ചുറി നേടി. 9 ബൗണ്ടറികളും, ഒരു സിക്‌സറുമാണ് സിദ്രയുടെ അക്കൗണ്ടില്‍ ഉള്ളത്.

ഇന്ത്യന്‍ ഓപണര്‍മാരായ പ്രതീക റാവല്‍, സ്മൃതി മന്ദാന കൂട്ടുകെട്ട് റണ്‍വേട്ടയ്ക്ക് മികച്ച തുടക്കം നല്‍കി. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 23 റണ്‍സ് നേടിയ സ്മൃതി മന്ദാന ഒന്‍പതാം ഓവറില്‍ വിക്കറ്റ് വഴങ്ങി. അഞ്ച് ബൗണ്ടറികള്‍ അടക്കം 31 റണ്‍സ് നേടിയ പ്രതീക റാവലിനെ പതിനഞ്ചാം ഓവറില്‍ സാദിയ ഇക്ബാല്‍ പുറത്താക്കി. എന്നാല്‍, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പാക് നിരയുടെ മുന്നില്‍ തിളങ്ങാനായില്ല. 34 പന്തുകളില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് ഹര്‍മന്‍പ്രീതിന് അടിച്ചുകൂട്ടാനായത്. ഇരുപത്തിയേഴാം ഓവറിലെ മൂന്നാം പന്തില്‍ ഡയാന ബെയ്ഗിന്റെ പന്ത് ബാറ്റില്‍ തട്ടി കീപ്പര്‍ കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ജെമിമയെ നഷ്ടപ്പെട്ടെന്ന് കരുതി. പക്ഷെ, അംപയര്‍ നോബോള്‍ വിളിച്ചു. ശേഷം മുപ്പാത്താം ഓവറിലും ഒരു റണ്‍ഔട്ട് പരീക്ഷണവും ജെമീമയ്ക്ക് നേരിടേണ്ടി വന്നു. രണ്ട് പരീക്ഷണങ്ങളും അതിജീവിച്ച് ആ അഞ്ചാം നമ്പര്‍ ജേര്‍സികാരി 37 പന്തില്‍ നിന്ന് 32 റണ്‍സ് നേടി. മുപ്പത്തിനാലാം ഓവറില്‍ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ നാലാം വിക്കറ്റും നഷ്ടമായി. 46 റണ്‍സ് നേടി നില്‍ക്കവേ ഹര്‍ലീന്‍ ഡിയോള്‍ റമീന്‍ ഷമീം കൈപിടിയിലും ഒതുക്കി. മുപ്പത്തിയഞ്ചാം ഓവറില്‍ 37 പന്തില്‍ നിന്ന് 32 റണ്‍സ് നേടിക്കൊണ്ട് ജെമീമയും മടങ്ങി. പിന്നീട് കളത്തിലെത്തിയ ആര്‍ക്കും തന്നെ മികച്ച റണ്‍സിലേക്ക് ഉയരാനായില്ല. എന്നാല്‍, റിച്ച ഘോഷ് 20 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും, മൂന്ന് ബൗണ്ടറികളും അടക്കം 35 റണ്‍സ് നേടി പുറത്താകാതെ നിന്നു. പാകിസ്താനായി ഡയാന ബെയ്ഗ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ പാകിസ്താന്‍ ബാറ്റിംഗ് നിര തുടക്കത്തില്‍ തന്നെ വിയര്‍ത്തു. നാലാം ഓവറില്‍ പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമാവുമ്പോള്‍ ആറ് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. തുടക്കക്കാര്‍ക്ക് ആരും തന്നെ രണ്ടക്കം കാണാനായിരുന്നില്ല. ഓപ്പണര്‍മാരായ മുനീബ അലി (2), സദാഫ് ഷംസ് (6), ആലിയ റിയാസ് (2) എന്നിങ്ങനെയായിരുന്നു സ്‌കോര്‍ നില.

പാക് നിരയെ തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടുന്നത്തില്‍ ക്രാന്തി ഗൗഡ് നിര്‍ണായക പങ്കുവഹിച്ചു. ശേഷം വന്ന സിദ്ര അമീന്‍, നതാലിയ പെര്‍വൈസ് കൂട്ടുകെട്ട് പാകിസ്താന് ഉണര്‍വ് നല്‍കി. എന്നാല്‍, പന്ത്രണ്ടാം ഓവറില്‍ തകര്‍ത്താടി തുടങ്ങിയ ആ കൂട്ടുകെട്ടിന് ഇരുപത്തിയെട്ടാം ഓവറില്‍ ക്രാന്തി ഗൗഡ് പൊളിച്ചു. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെ 46 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ നതാലിയ പെര്‍വൈസിന്റെ നിര്‍ണായക വിക്കറ്റാണ് ക്രാന്തി വീഴ്ത്തിയത്. മുപ്പത്തിയൊന്നാം ഓവറില്‍ ക്യാപ്റ്റന്‍ ഫാത്തിമ സേനയെയും (2) പുറത്താക്കി. സിദ്ര നവാസ് 14 റണ്‍സിനും, റമീന്‍ ഷമീം പൂജ്യത്തിനും, ഡയാന ബെയ്ഗ് 9 റണ്‍സിനും പുറത്തതായി. അര്‍ധസെഞ്ചുറി നേട്ടത്തോടെ തിളങ്ങിയ സിദ്ര അമീനെ ഹര്‍മന്‍പ്രീത് കൗറിന്റെ ക്യാച്ചിലൂടെയും മടക്കി അയച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!