മലപ്പുറം ജില്ലയില്‍ 1579 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.94 ശതമാനം

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച ഇന്ന് 1579 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 28.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

രോഗബാധിതരില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 5456 സാമ്പിളുകളാണ് പരിശോധിച്ചത്. 1523 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 46 കേസുകളുണ്ട്. അഞ്ച് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253

 

Share news
error: Content is protected !!
Scroll to Top