ഐഎംഎ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി

HIGHLIGHTS : IMA welcomes awareness trip

മലപ്പുറം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്. മഞ്ചേരി, മലപ്പുറം, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ബോധവല്‍ക്കരണ യാത്ര പാലക്കാട് ജില്ലയില്‍ പ്രവേശിച്ചു.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടന്ന സ്വീകരണ സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. കൊച്ചു എസ് മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.കെ ശശിധരന്‍, സംസ്ഥാന ട്രഷറര്‍ ഡോ. റോയ് ആര്‍ ചന്ദ്രന്‍, വൈസ് പ്രസിഡന്റ് ഡോ. അജിത പി എന്‍, ഡോ. പി ഗോപികുമാര്‍, ഡോ. സാമുവല്‍ കോശി, വനിതാ വിഭാഗം സംസ്ഥാന ചെയര്‍പേഴ്സണ്‍ ഡോ. അശോക വല്‍സല, ജില്ലാ കണ്‍വീനര്‍ ഡോ. ആനന്ദ് സി, മഞ്ചേരി ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജേഷ് പി, മഞ്ചേരി ബ്രാഞ്ച് സെക്രട്ടറി ഡോ. ഫെബിന്‍ പുത്തില്ലത്ത്, നിലമ്പൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജലജ നവീന്‍, ഡോ.നാരായണന്‍ പി, ഡോ. അബ്ദുള്‍ അസ്ലം പി എന്നിവര്‍ പ്രസംഗിച്ചു.

sameeksha-malabarinews

ഐഎംഎ മലപ്പുറം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഓര്‍ക്കിഡ് മെഡിസിറ്റിയില്‍ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി. മലപ്പുറം ബ്രാഞ്ച് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്മയില്‍, മലപ്പുറം ബ്രാഞ്ച് സെക്രട്ടറി ഡോ. സുഭദ്ര എസ്, ഡോ. മുഹമ്മദ് ഹസ്സന്‍ എപി, ഡോ. പരീത് കെ എ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഐഎംഎ മലപ്പുറം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ പോസ്റ്റര്‍ പ്രകാശനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍ നിര്‍വഹിച്ചു.

ഡോക്ടര്‍ – രോഗി ബന്ധം ശക്തമാക്കാനും വര്‍ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങള്‍ തടയുന്നതിന്റെയും ഭാഗമായി യാത്രാ സംഘം ഡോക്ടര്‍മാരോടും പൊതുജനങ്ങളോടും സംവദിച്ചു. സംഘം മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു. കാസര്‍ഗോഡ് നിന്ന് മാര്‍ച്ച് ആറിനാണ് യാത്ര ആരംഭിച്ചത്. ചൊവ്വ തൃശൂര്‍ ജില്ലയില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. മാര്‍ച്ച് 16ന് തിരുവനന്തപുരം ഐഎംഎ ഹെഡ്കോട്ടേഴ്സില്‍ യാത്ര സമാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!