കൊച്ചി; കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന പിടി തോമസിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ മാതാവിന്റെ പളളിയില്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇടുക്കി രൂപത. ഇടുക്കി രൂപത മുഖ്യ വികാരി ജനറള്‍ മോണ്‍ ജോസ് പ്ലാച്ചിക്കല്‍ ആണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരിക്കുന്നത് ഉപ്പുതോട് സെന്റ് ജോസഫ് ഇടവകയുടെ വികാരിക്കും കൈക്കാരന്‍മാര്‍ക്കും, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കുമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ദേവാലയവും ദേവാലയത്തിന്റെ പരിസരവും സെമിത്തേരിയുടെയും പരിപാവനത കാത്തുസൂക്ഷിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണം
സഭയുടെ ഔദ്യോഗിക കര്‍മങ്ങളോട് കൂടിയല്ല ചടങ്ങ് നടക്കുന്നതെങ്കിലും ദേവാലയ പരിസരങ്ങളിലും സെമിത്തേരിയിലും പ്രാര്‍ത്ഥനാപൂര്‍വമായ നിശബ്ദത പുലര്‍ത്തണം.
ക്രൈസ്തവ വിശ്വാസികളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരും ഇതിന് നേതൃത്വം നല്‍കുന്നവരും ശ്രദ്ധിക്കണം.
എന്നീ നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവ പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുന്നു എന്ന് ഉറപ്പ് വരുത്താന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് ആവിശ്യപ്പെട്ടത്.




