മലപ്പുറം ജില്ലയിലെ സ്വീകരണ വിതരണ-വോട്ടെണ്ണല്‍ കേന്ദങ്ങള്‍ക്കും പോളിങ് സ്റ്റേഷനുകള്‍ക്കും അവധി

മലപ്പുറം ജില്ലയില്‍ പോളിങ് സ്റ്റേഷനുകളായും സ്വീകരണ വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പിന്റെ തലേ ദിവസമായ ഡിസംബര്‍ 10നും (ബുധന്‍) വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 11 നും (വ്യാഴം), വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചിയച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 13 നും (ശനി) ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

ബ്ലോക്ക്, നഗരസഭ തലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെയുള്ള 27 സ്വീകരണ വിതരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങളും 4343 പോളിങ് സ്റ്റേഷനുകളുമാണ് ജില്ലയില്‍ സജ്ജമായിട്ടുള്ളത്. ഡിസംബര്‍ 11ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.

 

Share news
error: Content is protected !!
Scroll to Top