പൊന്നാനി: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റയാള്‍ മരിച്ചു. മാറഞ്ചേരി മുക്കാല എം ജി റോഡിലാണ് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് നാലകം ഭാഗത്ത് കാക്കത്തറയില്‍ കരീമിന്റെ മകന്‍ റഈസ്(45)ആണ് മരിച്ചത്.
മരത്തില്‍ കുടുങ്ങി കിടക്കുകയായിരുന്ന റഈസിനെ പൊന്നാനി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് താഴെയിറക്കിയത്.
മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




