Section

malabari-logo-mobile

ഹമദ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന്‌ സമീപം വികസനത്തിന്‌ 169 കോടയിയുടെ കരാര്‍ ഖത്തര്‍-സ്‌പാനിഷ്‌ കമ്പനിക്ക്‌

HIGHLIGHTS : ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രത്യേക സാമ്പത്തിക മേഖല- സെസ്- വികസിപ്പിക്കാനുള്ള 169 കോടി റിയാലിന്റെ കരാര്‍ ഖത്തര്‍- സ്പാനിഷ് സംയു...

doha-airport09ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രത്യേക സാമ്പത്തിക മേഖല- സെസ്- വികസിപ്പിക്കാനുള്ള 169 കോടി റിയാലിന്റെ കരാര്‍ ഖത്തര്‍- സ്പാനിഷ് സംയുക്ത കമ്പനിക്ക്. ഖത്തരി കമ്പനിയായ അര്‍ബകോണ്‍ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ് (യു സി സി), സ്പാനിഷ് കമ്പനിയായ സസിര്‍ എന്നിവയ്ക്കാണ് കരാര്‍ ലഭിച്ചത്. രാജ്യത്ത് സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിന് ചുമതലപ്പെട്ട സര്‍ക്കാര്‍ സംഘടനായ മനാതിഖ് ആണ് നിര്‍മാണ- രൂകല്‍പന കരാര്‍ നല്‍കിയതെന്ന് മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സസിര്‍ ട്വിറ്ററില്‍ അറിയിച്ചു.

അല്‍വക്‌റ റോഡിന് കിഴക്ക് റാസ് ബൂഫന്താസിലാണ് വെയര്‍ ഹൗസിംഗ് ലോജിസ്റ്റിക്‌സ് ഹബ് ഉള്‍പ്പെടെ 4.01 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ മേഖല വികസിപ്പിക്കുന്നത്. സര്‍ക്കാര്‍ പദ്ധതിയിട്ട മൂന്ന് സാമ്പത്തിക മേഖലകളില്‍ ഏറ്റവും ചെറുതാണിത്. അല്‍കരാനയില്‍ 38.43 ചതുരശ്ര കിലോമീറ്ററിലും ഉംഅല്‍ഹൂലില്‍ 33.52 ചതുരശ്ര കിലോമീറ്ററിലുമാണ് മറ്റ് സാമ്പത്തിക മേഖലകള്‍ വികസിപ്പിക്കുക.

sameeksha-malabarinews

വിദേശ നിക്ഷേപത്തിന് ആനുകൂല്യങ്ങള്‍ നല്‍കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വ്യാപാരം ഊര്‍ജ്ജിതമാക്കുകയും ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് പ്രത്യേക സാമ്പത്തിക മേഖല. ഇവിടെ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയിലും വില്‍പ്പന നികുതിയിലും ഇളവ് ലഭിക്കും. ഖത്തര്‍ സാമ്പത്തിക വൈവിധ്യ വത്ക്കരണ പദ്ധതിയുടെ ഭാഗമാണ് സെസ്. സ്വകാര്യ മേഖല ഊര്‍ജിതപ്പെടുത്തുന്നതിന് സെസ് സഹായിക്കും. ഓരോ മേഖലയിലും വ്യത്യസ്ത വ്യാപാരങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. റാസ് അബൂഫന്താസില്‍ വിമാനത്താവളത്തിന്റെ സാമീപ്യം കണക്കിലെടുത്ത് വ്യോമചരക്ക് ഗതാഗതം, ലോജിസ്റ്റിക്‌സ്, സാങ്കേതിക വിദ്യ എന്നിവയ്ക്കാണ് പ്രാമുഖ്യം നല്‍കുക. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍താനിയാണ് പ്രത്യേക സാമ്പത്തിക മേഖലയ്ക്ക തറക്കല്ലിട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!