Section

malabari-logo-mobile

2014ല്‍ ഇറാഖില്‍ ഐഎസ് പിടിയിലായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു: കേന്ദ്രസര്‍ക്കാരനെതിരെ കടുത്ത രോഷവുമായി ബന്ധുക്കള്‍

HIGHLIGHTS : ദില്ലി : 2014 ജൂണില്‍ ഇറാഖില്‍ ഐഎസ് ഭീകരരുടെ പിടിയിലകപ്പെട്ട 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്റില്‍

ദില്ലി : 2014 ജൂണില്‍ ഇറാഖില്‍ ഐഎസ് ഭീകരരുടെ പിടിയിലകപ്പെട്ട 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലിമെന്റില്‍ സ്ഥിതീകരിച്ചു. ഐഎസ് പിടിയിലായവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും സര്‍ക്കാര്‍ ഇത്രയും കാലം തങ്ങളെ പറ്റിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഭീകരരുടെ പിടിയില്‍ 40 പേരാണ് അകപ്പെട്ടത്. ഇതില്‍ 39 പേരും കൊല്ലപ്പെട്ടന്ന് ഭീകരില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ഹര്‍ജിത് മാസി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അന്ന് ഈ വാര്‍ത്ത നിരാകരിക്കുകയാണ് ചെയ്തത്. എന്നാല്‍ മറ്റ് വഴികളിലുടെ ഈ വാര്‍ത്ത പുറത്തുവരുമെന്ന ഘട്ടത്തിലാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ ഉണ്ടായത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തുമ്പോളാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മരണവിവരമറിയുന്നത്.

sameeksha-malabarinews

വര്‍ഷങ്ങളായി സര്‍ക്കാര്‍ തങ്ങളെ ഇരുട്ടത്ത് നിര്‍ത്തുകയായിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ വന്‍ പരാജയമാണെന്നും കൊല്ലപ്പെട്ട നിഷാനിന്റെ ബന്ധുക്കള്‍ പറയുന്നു. 12 തവണ സുഷമാ സ്വരാജിനെ കണ്ടുവെന്നും അപ്പോഴല്ലാം അവര്‍ കാണാതായ ഇന്ത്യക്കാര്‍ ജീവിച്ചിരുക്കുന്നണ്ടെന്ന് തങ്ങളോട് പറഞ്ഞെന്നും ഇവര്‍ പറയുന്നു. ഡിഎന്‍എ പരിശോധനഫലം തങ്ങള്‍ക്കും കാണണമന്നും ഇവര്‍ ആവിശ്യപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ 27 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ആറുപേര്‍ ബീഹാറില്‍ നിന്നുള്ളവരും നാല് ഹിമാചല്‍ പ്രദേശുകാരും രണ്ടുപേര്‍ ബംഗാളില്‍ നിന്നുള്ളവരുമാണ്.
ഇറാഖിലെ ബാദ്ഷാ കുന്നിന്‍പ്രദേശത്തെ കൂട്ടകുഴിമാടം റഡാര്‍ പരിശോധനയില്‍ കണ്ടെത്തുകയും ഇറാഖ് അധികൃതരുടെ സഹായത്തോടെ അവ പുറത്തെടുത്ത് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് മരണം സ്ഥിതീകരിച്ചത്. ഡിഎന്‍എ പരിശോധനയുടെ വിവരം ഇത്രവൈകിയതെന്താണെന്ന് വിശദീകരിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

 

photo courtesy : news 18.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!