സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഭീകരവാദം സ്ഥാപിക്കാന്‍ തെളിവ്‌ എവിടെയെന്ന്‌ എന്‍ ഐ എ യോട്‌ കോടതി

കൊച്ചി : പ്രമാദമായ ഡിപ്ലമാറ്റിക്‌ സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഭീകരവാദ ബന്ധമന്വേഷിക്കുന്ന ്‌എന്‍ഐഎയുടെ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോടതി.

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ഭീകരവാദവുമായി ബന്ധപ്പെടുത്തുന്ന തെളിവ്‌ എവിടെയാണെന്ന്‌ ചോദിച്ച കോടതി യുഎപിഎ ആണോ എല്ലാത്തിനും പ്രതിവിധിയെന്നും ചോദിച്ചു.
90 ദിവസം അന്വേഷിച്ചിട്ടും ഒന്നുംകിട്ടിയില്ലേ എന്നും കോടതി ചോദിച്ചു. കള്ളക്കടത്ത്‌ വഴി ലഭക്കുന്ന പണം ഏതെങ്ങിലും തരത്തില്‍ ഈ പ്രതികള്‍ തീവ്രവദാത്തിന്‌ വേണ്ടി ുപയോഗിച്ചു. എന്നതിന്‌ തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.

രാജ്യത്ത്‌ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇത്തരത്തില്‍ സ്വര്‍ണ്ണക്കടത്ത്‌ വഴി പണം എത്തുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നുവെന്ന്‌ എന്‍ഐഎക്കുവേണ്ട്‌ പ്രൊസിക്യൂട്ടര്‍ കോടതില്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top