വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 55,840 രൂപയായി. ഒരു ഗ്രാമിന് 20 വര്‍ധിച്ച് 6980 രൂപയായി.

കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. ഇതിനുപുറമെ ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുകയാണ്. ഈ മാസം ഇതുവരെ ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 2,480 രൂപയാണ്.

വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

Share news
error: Content is protected !!
Scroll to Top