സംസ്ഥാനത്ത് സ്വർണ വില കുത്തനെ കൂട്ടുന്നു

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരുപവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ്  വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി വിപണിവില 6,640 രൂപയായി.

നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം സ്വർണ വിലയിൽ ഏറ്റകുറച്ചിൽ തുടരുകയാണ്. ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്  എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top