ഇന്ധന വില വര്‍ധിച്ചു

ദില്ലി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനവില വര്‍ധിച്ചു. സംസ്ഥാനത്ത് രണ്ടര രൂപയിലധികമാണ് വില വര്‍ധിച്ചിരിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുമെന്ന് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ഒരു രൂപ വീതം പെട്രോളിനും ഡീസലിനും സെസ് ഈടാക്കുന്നതുകൊണ്ടാണ് വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്.

കോഴിക്കോട് പെട്രോള്‍ വില 2 രൂപ 51 പൈസ വര്‍ധിച്ച് 75.15 രൂപയായി. ഡീസലിന് 2 രൂപ 48 പൈസയും കൂടി 70.66 ആയി. കൊച്ചിയില്‍ പെട്രോള്‍ 74.88രൂപയും ഡീസല്‍ 70.35 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 2.50 രൂപയും വര്‍ധിച്ചു. ഡീസലിന് 2 രൂപ 48 പൈസയും വര്‍ദ്ധിച്ച് 71.67 രൂപയായി.

അധിക എക്‌സൈസ് തീരുവയായും റോഡ് സെസ്സായും ഓരോ രൂപ വീതമാണ് വര്‍ധിച്ചത്. ഇതുകൂടാതെയാണ് അസംസ്‌കൃത എണ്ണക്ക് ടണ്ണിന് ഒരു രൂപ നിരക്കില്‍ എക്‌സൈസ് തീരുവ രാജ്യത്ത് ആദ്യമായി ചുമത്തിയത്. ഇതിനെല്ലാം ആനുപാതികമായി സംസ്ഥാന വില്‍പന നികുതിയും വര്‍ധിക്കും.

Related Articles