
മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ സ്‌നേഹ സമ്മാനമായി വളാഞ്ചേരി ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര. കളക്ടറുടെ അതിഥികളായി വിദ്യാര്‍ഥികള്‍ മലപ്പുറം കളക്ടറേറ്റും കോട്ടക്കുന്നും സന്ദര്‍ശിച്ചു. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഏര്‍പ്പാടാക്കിയ എ.സി ബസ്സില്‍ പ്രധാനാധ്യാപകന്‍ പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ മലപ്പുറത്തെത്തിയത്. സ്‌നേഹപൂര്‍വ്വം കുട്ടികളെ സ്വീകരിച്ച ജില്ലാ കളക്ടര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവരുമായി ഏറെ നേരം സംവദിച്ചു. കളക്ടര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയും പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു.
വളാഞ്ചേരി ജി.എം.എല്‍.പി സ്‌കൂള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കുട്ടികള്‍ കുറവുള്ള അണ്‍ ഇക്കണോമിക് സ്‌കൂള്‍ ആയിരുന്നതും കഠിന പ്രവര്‍ത്തനത്തിലൂടെ ഈ വര്‍ഷം അറുപതില്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഇക്കണോമിക് സ്‌കൂള്‍ ആയിമാറിയ കാര്യവും കുട്ടികളും അധ്യാപകരും കളക്ടറെ ധരിപ്പിച്ചു. മലപ്പുറം ജില്ലയില്‍ തന്നെ ‘ മക്കള്‍ക്കൊരു വിഭവം ‘ എന്ന പേരില്‍ ഉച്ചഭക്ഷണത്തിനൊപ്പം എന്നും അധിക വിഭവങ്ങള്‍ നല്‍കുന്ന പദ്ധതി യാതൊരു മുടക്കവുമില്ലാതെ മുന്നോട്ടു പോവുന്ന സന്തോഷവും കുട്ടികള്‍ പങ്കുവെച്ചു. ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ‘നെല്ലിക്ക’ എന്ന ബോധവത്ക്കരണ പദ്ധതിയെ അനുസ്മരിച്ച് കുട്ടികള്‍ കളക്ടര്‍ക്ക് നെല്ലിമരം സമ്മാനിച്ചു. ഒപ്പം ഒരു തേന്മാവിന്‍ തൈയും കുട്ടികള്‍ സമ്മാനിച്ചു.
തുടര്‍ന്ന് കോട്ടക്കുന്ന് ലളിത കലാ ആര്‍ട്ട് ഗാലറിയില്‍ നാടന്‍ പാട്ട് കലാകാരന്‍ തവനൂര്‍ മണികണ്ഠന്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ കുട്ടികള്‍ ആസ്വദിച്ചു. ഡി.ടി.പി.സി അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കുട്ടികള്‍ക്ക് സൗജന്യ പ്രവേശനവും അനുവദിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




