കേരളത്തിലെ ആദ്യത്തെ വീല്‍ചെയര്‍ സൗഹൃദ മസ്‌ജിദ്‌ പരപ്പനങ്ങാടിയില്‍

parappanangadi ina
പരപ്പനങ്ങാടി: കേരളത്തിലെ ആദ്യത്തെ വീല്‍ചെയര്‍ സൗഹൃദ മസ്‌ജിദ്‌ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. അംഗവൈകല്യമുള്ളവര്‍ക്കും വാര്‍ദ്ധക്യ സഹജമായ അസുഖബാധിതര്‍ക്കും ഏറെ പ്രയോജന പ്പെടുന്ന തരത്തില്‍ പണിക്കഴിപ്പിച്ചിരിക്കുന്ന മസ്‌ജിദ്‌ എംഎല്‍എ പി കെ അബ്ദുറബ്ബും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ്‌ സി പി ഉമ്മര്‍ സുല്ലമിയും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ ഇശാഹ്‌ മൂവ്‌മെന്റ്‌ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി.

അംഗവൈകല്യമുളള വിശ്വാസികള്‍ക്ക്‌ പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നതിനും അംഗശുദ്ധിവരുത്തുന്നതിന്‌ പ്രത്യേക സൗകര്യങ്ങള്‍ പള്ളിക്കുള്ളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പരപ്പനങ്ങാടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്‌. പരപ്പനങ്ങാടിയിലെ സോഫ്‌റ്റ്‌ അക്കാദമി ക്യാമ്പസിലാണ്‌ ഈ മസ്‌ജിദ്‌ സ്ഥിതി ചെയ്യുന്നത്‌. മയ്യത്ത്‌ പരിപാലനം നടത്തുന്നതിനുള്ള സൗകര്യങ്ങളടങ്ങിയ ഒരു കേന്ദ്രവും ഇന്ന്‌ മുതല്‍ തുറന്ന്‌ പ്രവര്‍ത്തിക്കും.

Related Articles