HIGHLIGHTS : Fake RC manufacturing: One more vehicle seized
തിരൂരങ്ങാടി: സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി കേസില്‍ ഒരു വാഹനം കൂടി തിരൂരങ്ങാടി പൊലീസ് പിടിച്ചെടുത്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ജുനൈദിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 11 ബി.എഫ് 946 ഹുണ്ടായ് ഐ-20 വൈറ്റ് കാറാണ് പൊലീസ് പിടിച്ചെടുത്തത്. ഇതോടെ ഈ കേസില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം എട്ടായി.
വ്യാജ ആര്‍.സി നിര്‍മമ്മിച്ചെന്ന് കരുതുന്ന കെ.എല്‍ 27-എച്ച് 7396, കെ.എല്‍ 34-എഫ് 9365, കെ.എല്‍-26 എല്‍ 0726, കെ.എല്‍-51 എന്‍ 5178, കെ.എല്‍ 46-ടി 7443, കെ.എല്‍-75 എ 3346, കെ.എല്‍ 46-ടി 7443 എന്നീ നമ്പറുകളിലുള്ള സ്‌കൂട്ടറുകളും കേസിലെ പ്രധാന പ്രതി നിസാറിന്റെ ഉടമസ്ഥതയിലുള്ള കാറും നേരത്തെ പൊലീസ് പിടിച്ചെടുത്തിയിരുന്നു. കേസില്‍ ഇത് വരെ മൂന്ന് പേരാണ് അറസ്റ്റിലായത്.
ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തില്‍ ഓഫീസിലെ ജീവനക്കാരെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യ ഉള്‍പ്പെടെയുള്ളവരെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും. അതേ സമയം തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലെ മുഴുവന്‍ ജീവനക്കാരും കൂട്ട സ്ഥലമാറ്റത്തിന് അപേക്ഷിച്ചതായാണ് വിവരം.
മെഡിക്കല്‍ ലീവ് കൊണ്ടോ സ്ഥലം മാറ്റം കൊണ്ടോ വ്യാജ ആര്‍.സി നിര്‍മ്മാണ കേസില്‍ നിന്നും രക്ഷപ്പെടാമെന്ന് ഉദ്യോഗസ്ഥര്‍ കരുതേണ്ടെന്നും വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തില്‍ മാത്രമാണ് യൂത്ത്ലീഗ് സമരം അവസാനിപ്പിച്ചതെന്നും അടുത്ത ദിവസം മുതല്‍ ആര്‍.ടി.ഓഫീസിന് മുന്നില്‍ സമരം പുനരാരംഭിക്കുമെന്നും മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് യു.എ റസാഖ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു