പ്രിന്റിംഗ് പ്രസ്സില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

വര്‍ക്കലയില്‍ പ്രിന്റിംഗ് പ്രസ്സിനിടയില്‍പ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനഭവനില്‍ മീന (51) യാണ് മരിച്ചത്.

പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ ഇവരുടെ സാരി കുരുങ്ങിയാണ് അപകടം സംഭവിച്ചത്.
വര്‍ക്കലയിലെ പൂര്‍ണ്ണ പ്രിന്റിംഗ് പ്രസ്സിലാണ് ദാരുണമായ അപകടം സംഭവിച്ചത്.

അപകടം സംഭവിച്ച ഉടനെ മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മീന ഇരുപത് വര്‍ഷമായി പ്രിന്റിംഗ് പ്രസില്‍ ജോലിചെയ്ത് വരികയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top