തിരഞ്ഞെടുപ്പ്: പിടിച്ചെടുക്കുന്ന പ്രചാരണ സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിനു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി എംസിസി സ്‌ക്വാഡ്/ആന്റിഡിഫേസ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുക്കുന്ന പോസ്റ്റർ, ബാനർ, ബോർഡ്, കൊടിതോരണങ്ങൾ പൊതു/സ്വകാര്യ സ്ഥലങ്ങളിൽ വലിച്ചെറിയാതെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന ഏജൻസിക്കോ/ഹരിതകർമ്മസേനയ്ക്കോ/ജീവനക്കാർക്കോ കൈമാറണമെന്നു നിർദേശിച്ചു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം കൗൾ സർക്കുലർ പുറപ്പെടുവിച്ചു.

ഇതിന് വിരുദ്ധമായി ചെയ്യുന്നത് ഇലക്ഷൻ ചട്ടങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾക്കും വിരുദ്ധമായി പരിഗണിച്ച് നിയമനടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top