Section

malabari-logo-mobile

ഖത്തറില്‍ ഉണക്ക പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു

HIGHLIGHTS : ദോഹ: ശൈത്യം ആരംഭിച്ചതോടെ ഉണക്ക പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ആവശ്യക്കാര്‍ കൂടിയതോടെ ഉണങ്ങിയ പഴങ്ങളുടെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ...

ദോഹ: ശൈത്യം ആരംഭിച്ചതോടെ ഉണക്ക പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്നു. ആവശ്യക്കാര്‍ കൂടിയതോടെ ഉണങ്ങിയ പഴങ്ങളുടെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. അണ്ടിപ്പരിപ്പ്, വാല്‍നട്ട്, പിസ്ത, ബദാം എന്നിവയ്ക്കാണ് ആവശ്യക്കാര്‍ വര്‍ധിച്ചത്. ശൈത്യകാലം മുഴുവന്‍ ഇവയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് കച്ചവടക്കാര്‍ വെളിപ്പെടുത്തുന്നു. നവംബറില്‍ ഒരു കിലോ അണ്ടിപ്പരിപ്പിന്റെ വില 35 റിയാല്‍ ആയിരുന്നത് ഇപ്പോള്‍ 42 റിയാലായി ഉയര്‍ന്നു. മൊത്തക്കച്ചവടക്കാരില്‍നിന്നുള്ള വിലയാണിത്. ഇത് ചില്ലറ വില്‍പ്പനക്കാരില്‍നിന്ന് ഉപഭോക്താക്കളിലേക്കെത്തുമ്പോള്‍ കിലോക്ക് അമ്പത് റിയാലാകും.

ഉണക്കിയ അത്തിപ്പഴത്തിന് കിലോയ്ക്ക് 85 റിയാലാണ് വില. കഴിഞ്ഞ മാസം ഒരു കിലോക്ക് 90 റിയാലായിരുന്ന പിസ്ത ഇപ്പോള്‍ 110 റിയാലായി. പലസ്തീന്‍ ഈന്തപ്പഴത്തിനാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. അതുകൊണ്ട് തന്നെ വിലയിലും വര്‍ധനയുണ്ട്. 38 റിയാലായിരുന്ന ഈന്തപ്പഴത്തിന്റെവില രണ്ട് റിയാല്‍ വര്‍ധിച്ച് 40 റിയാലായി. ജമ്പോ ഡേറ്റ്‌സിന് എല്ലാ സീസണിലും കിലോയ്ക്ക് 50 റിയാലാണ് വില.

sameeksha-malabarinews

ശൈത്യകാലമായതിനാല്‍ ഏലക്ക തേയിലക്കാണ് ഖത്തറികള്‍ക്കിടയില്‍ ഏറെ ആവശ്യക്കാരുള്ളത്. ഏലക്കയുടെ വില കിലോക്ക് നൂറ് റിയാലായി വര്‍ധിച്ചിട്ടുണ്ട്. നേരത്തെ ഇത് 90 റിയാലായിരുന്നു. ഖത്തറികള്‍ക്കിടയില്‍ കൂടുതലായി ഇഷ്ടപ്പെടുന്ന മറ്റൊരിനം ഇറാനിയന്‍ ബദാമാണ്. ഒരു കിലോയ്ക്ക് 48 റിയാലിനാണ് സൂഖിലെ പല കടകളിലും ബദാമിന്റെ വ്യാപാരം നടക്കുന്നത്.സൂഖുകളിലെ വില്‍പ്പനശാലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും വില്‍പ്പന നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!