ഓട്ടോ ഗ്യാരേജിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചു

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയ 30ല്‍ ഓട്ടോ ഗ്യാരേജിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. മെഴ്‌സിഡന്‍സ് ബെന്‍സ് ടാങ്കര്‍ ലോറിയുടെ മുന്‍വശത്തെ കാബിനും ടൊയോട്ട 310 പിക്കപ്പ് വാനുമാണ് കത്തിനശിച്ചത്. ഗ്യാരേജിലെ ഉപകരണങ്ങളും കത്തിനശിച്ചു. ഗ്രൈന്‍ഡര്‍ മെഷീനില്‍ നിന്നുള്ള തീപ്പൊരി പെയിന്റ് ബോട്ടിലില്‍ വീണ് തീ പടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീ പടര്‍ന്നതിനെ തുടര്‍ന്ന് ജീവനക്കാരും അടുത്തുണ്ടായിരുന്നവരും ഓടിരക്ഷപ്പെട്ടു. സിവില്‍ ഡിഫന്‍സും പൊലിസും സ്ഥലത്തെത്തി. വക്‌റയിലെ ഗോള്‍ഡന്‍ ട്രേഡിങ് റിയല്‍ എസ്റ്റേറ്റ് കമ്പനിയുടേതാണ് കത്തിനശിച്ച ടാങ്കര്‍ ലോറി. സുരക്ഷ മുന്‍കരുതലൊന്നുമില്ലാത്തതിനാലാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്ന് ഗോള്‍ഡന്‍ ട്രേഡിങ് ഉടമ മുഹമ്മദ് അഷറഫ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top