HIGHLIGHTS : Dhoom' director Sanjay Gadhvi passed away
ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. . ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൂപ്പര്‍ഹിറ്റായ ധൂം, ധൂം 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.
മകള്‍ സഞ്ജിന ഗാധ്വിയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. 57ാം പിറന്നാള്‍ ആഘോഷിക്കാന്‍ മൂന്ന് ദിവസം ശേഷിക്കെയായിരുന്നു സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത മരണം. ജീനയാണ് ഭാര്യ. സഞ്ജിനിയെക്കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട്.
യഷ് രാജ് ഫിലിംസിന്റെ ധൂം (2004), ധൂം 2 (2006) എന്നീ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളുടെ സംവിധായകനാണ്. 2000-ല്‍ ‘തേരേ ലിയേ’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2002ലെ ‘മേരെ യാര്‍ കി ഷാദി ഹേ’ ആണ് യഷ് രാജ് ഫിലിംസുമായുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അജബ് ഗസാബ് ലവ്, ഓപ്പറേഷന്‍ പരിന്ദേ, കിഡ്നാപ് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍.