ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

Untitled-1 copyഅല്‍ബനി: അമേരിക്കയിലെ ആല്‍ബനിയില്‍ ഇന്ത്യാക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റു മരിച്ചു. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായ രണ്‍ധീര്‍ കൗറാ(37)ണ് മരിച്ചത്.

മാര്‍ച്ച് എട്ടിനായിരുന്നു സംഭവം. ആല്‍ബനിയിലെ കെയ്ന്‍സ് അവന്യൂവിലെ അപാര്‍ട്ട്‌മെന്റില്‍ വൈകിട്ട് നാലു മണിയോടെ നെറ്റിയില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് രണ്‍ധീറിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം സിക്ക് ക്ഷേത്രത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ രണ്‍ധീര്‍ പങ്കെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. രണ്‍ധീറിന്റെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങളോ മറ്റോ മോഷണം പോയിട്ടുമില്ല.

എന്നാല്‍, അവരുടെ സ്വകാര്യ വസ്തുക്കള്‍ അപാര്‍ട്ട്‌മെന്റില്‍ നിന്ന് രണ്ട് മൈല്‍ അകലെയുള്ള പനാമ അവന്യൂവിലെ ചവറ് കൂനയില്‍ നിന്ന് ഇന്ന് (16-03-2015) പൊലീസ് കണ്ടെടുത്തു. അവരുടെ 1999 മോഡല്‍ ടൊയോട്ട കാര്‍ വീട്ടില്‍ പൂട്ടിയിട്ട നിലയിലാണ്. ഒരാഴ്ചയായി പൊലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയാണെങ്കിലും ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ആറ് പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷണം നടത്തി വരികയാണ്.

കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. രണ്‍ധീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും വിവരം അറിയാമെങ്കില്‍ അത് കൈമാറണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top