
കൊച്ചി: മലയാറ്റൂരിലെ 19കാരിയുടെ മരണം കൊലപാതകം. ആണ്‍സുഹൃത്ത് അറസ്റ്റില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ ചിത്രപ്രിയയെ കാണാനില്ലായിരുന്നു.
ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ചിത്രപ്രിയ. കാണാതായതിന് പിന്നാലെ ചിത്രപ്രിയയുടെ കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കും.
കൊലപാതകമെന്ന സംശയത്തിലയിരുന്നു പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയിരുന്നു . തലയില്‍ കല്ലുപയോഗിച്ച് മര്‍ദിച്ച പാടുകളുമുണ്ടയിരുന്നു . പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ വെന്ന് പോലീസ് അറിയിച്ചിരുന്നു . സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പോലീസ് കസ്റ്റഡിയിലെടുത്തുരുന്നു . ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




