ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തില്‍ അരങ്ങുണര്‍ത്തി നൃത്തവേദികള്‍; മിഴിവോടെ മത്സരാര്‍ഥികള്‍

കോഴിക്കോട്:സാഹിത്യനഗരിയുടെ ഹൃദയത്തില്‍ ലാസ്യമോഹന ഭാവങ്ങള്‍ വിടര്‍ത്തി വര്‍ണപ്പകിട്ടിന്റെ അരങ്ങുണര്‍ന്നു. ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തില്‍ വിവിധ കലാമത്സരങ്ങളിലായി മിഴിവാര്‍ന്ന പ്രകടനങ്ങളോടെ മത്സരാര്‍ഥികള്‍ വിവിധ വേദികളില്‍ മാറ്റുരച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, സംഘനൃത്തം തുടങ്ങി ഇനങ്ങളിലെല്ലാം മത്സരാര്‍ത്ഥികള്‍ വേഷവിധാനങ്ങളിലും അവതരണത്തിലും ഒന്നിനൊന്ന് മികച്ചു നിന്നു. മൂന്ന് ദിവസത്തെ കലോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് എത്തും.

‘ചരിത്രപരമായ ഈ പരിപാടിയില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. മറ്റെവിടെയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഇത്രയും അവസരം ലഭിക്കുക. എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ കട്ടക്ക് ഞങ്ങളുടെ കൂടെയുണ്ട്’ -കലോത്സവത്തില്‍ മത്സരിക്കാനെത്തിയ കോഴിക്കോട്ടുകാരി കൂടിയായ സിയ സഹദ് പറഞ്ഞു.

സംഘാടനം കൊണ്ടും ആസ്വാദന മികവ് കൊണ്ടും കലോത്സവം വളരെ മികവ് പുലര്‍ത്തുന്നതായും പ്രൊഫഷണലുകളോട് കിടപിടിക്കുന്ന രീതിയിലുള്ള പ്രകടനമാണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവെക്കുന്നതെന്നും കലോത്സവം കാണാനെത്തിയ ഒളവണ്ണ സ്വദേശി രൂപേഷ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top