HIGHLIGHTS : Cyclone Dana makes landfall; Heavy winds and rain in West Bengal and Odisha
ഭുവനേശ്വര്‍ : ദാന ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് കര തൊട്ടു. ഇതേ തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത കാറ്റും മഴയുമാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് തീരത്ത് കാറ്റ് വീശുന്നത്. പുലര്‍ച്ചെയോടെ അതിതീവ്ര ന്യൂനമര്‍ദം പൂര്‍ണമായും കരയിലെത്തും .
ഒഡിഷയില്‍ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വ്യക്തമാക്കി. രാവിലെ പതിനൊന്നരയോടെ ദാന ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുള്ളത്. 120 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇരു സംസ്ഥാനങ്ങളിലുമായി ആറുലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു