കളനശീകരണത്തിന് കോണോ വീഡര്‍

കോഴിക്കോട്: പേരാമ്പ്ര ബ്ലോക്ക് കാര്‍ഷിക വിജ്ഞാനകേന്ദ്രത്തിന്റെയും, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ട പാടശേഖരസമിതികള്‍ക്ക് നെല്‍കൃഷിയിലെ കളനശീകരണ ഉപകരണമായ കോണോ വീഡര്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പിബാബു നിര്‍വഹിച്ചു.

നെല്‍കൃഷിയില്‍ കളകള്‍ നീക്കം ചെയ്യാന്‍ കൈകൊണ്ട് അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ലളിതമായ ചെറുകിട ഉപകരണമാണ്
കോണോ വീഡര്‍. കളനശീകരണത്തിന് സമയലാഭവും, സാമ്പത്തിക ലാഭവും ഇതിനുണ്ട്. ഇതിന് രണ്ട് പല്‍ ചക്രങ്ങള്‍ ഉണ്ട്. ഒന്നു കളകള്‍ അറുത്തു മുറിച്ചിടുന്നതിനും രണ്ടാമത്തേത് ഉഴുതു ചേര്‍ക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. കൂടാതെ, പാടത്തു വളര്‍ത്തുന്ന പച്ചില വളച്ചെടികള്‍ മണ്ണില്‍ ഉഴുതു ചേര്‍ക്കുന്നതിനും ഉപയോഗിക്കാം. ഇതിന്റെ ഉപയോഗം മണ്ണിനുള്ളിലെ വായു സഞ്ചാരം കൂട്ടി വേരു വളര്‍ച്ച ത്വരിതപ്പെടുത്തും. നിവര്‍ന്നു നിന്നു കൊണ്ടു തന്നെ പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാം.

ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. പ്രാദേശിക ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ.വി. ശ്രീറാം പദ്ധതി വിശദീകരിച്ചു. പാട ശേഖര സമിതി ഭാരവാഹികള്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top