കെട്ടുകാഴ്ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം പൊലീസിന് മര്‍ദ്ദനം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: കായംകുളം ദേവികുളങ്ങര ക്ഷേത്രോത്സവത്തില്‍ കെട്ടുകാഴ്ച്ചക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൃഷ്ണപുരം സ്വദേശി സുമേഷ്, പ്രയാര്‍ സ്വദേശി രൂപേഷ് കൃഷ്ണന്‍, പുതുപ്പള്ളി സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിനിടെ കുരുമുളക് സ്പ്രേ അടിച്ചശേഷം പൊലിസിനെ മര്‍ദിക്കുകയായിരുന്നു. രണ്ടു പൊലീസുകാര്‍ക്ക് മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. പ്രവീണ്‍, സബീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കെട്ടുകാഴ്ച്ച കടന്നുപോകാന്‍ ഉച്ചക്ക് 2.30 ഓടെ പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. രാത്രി എട്ട് മണിയായിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനാല്‍ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈന്‍ ഓണ്‍ ചെയ്യാന്‍ പറഞ്ഞതാണ് തര്‍ക്കത്തിനിടയായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top