
തിരുവനന്തപുരം:ചെട്ടിപ്പടി,താനൂര്‍-തെയ്യാല, റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്റെ രണ്ടാം ഘട്ട നൂറുദിന പരിപാടി പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ചെട്ടിപ്പടി, താനൂര്‍ -തെയ്യാല റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് പുറമെ അകത്തേത്തറ, ചിറയിന്‍കീഴ്, മാളിയേക്കല്‍, ഗുരുവായൂര്‍, ചിറങ്ങര, ഇരവിപുരം, വാടാനക്കുറിശ്ശി, കൊടുവള്ളി എന്നിങ്ങനെ 252 കോടി രൂപ ചെലവു വരുന്ന പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണമാണ് ആരംഭിക്കുന്നത്.
രണ്ടാംഘട്ട നൂറു ദിന കര്‍മപരിപാടിയില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.




