വീട്ടിലെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

HIGHLIGHTS : College student found burned in bedroom at home dies

malabarinews

നാദാപുരം: നാദാപുരം തൂണേരിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. തൂണേരി ടൗണിനടുത്തെ കൈതേരിപ്പൊയില്‍ കാര്‍ത്തിക (20) ആണ് മരിച്ചത്.

sameeksha

മാഹി മഹാത്മാഗാന്ധി ഗവ. കോളേജ് ബി എസ് സി ഫിസിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിന്റെ മുകളിലത്തെ മുറിയില്‍ തീക്കൊളുത്തിയ നിലയില്‍ വിദ്യാര്‍ത്ഥിനിയെ കണ്ടത്. ഉടന്‍ നാദാപുരം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പെണ്‍കുട്ടി സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!