കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ് എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം

ആവശ്യമായ ചേരുവകൾ

പാൽ – 2 കപ്പ്‌
കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ
പഞ്ചസാര പൊടിച്ചത് – 2 ടേബിൾസ്പൂൺ
കറുവപ്പട്ട – 1/2 ടീസ്പൂൺ
വാനില എസ്സെൻസ് – 1/2 ടീസ്പൂൺ
Whipped cream

തയ്യാറാക്കുന്ന വിധം

ഇടത്തരം തീയിൽ പാൽ ഇളം ചൂടാകുന്നത് വരെ ചൂടാക്കുക.ചൂടുള്ള പാലിൽ കൊക്കോ പൗഡർ, പഞ്ചസാര, കറുവപ്പട്ട, വാനില എസ്സെൻസ് എന്നിവ ചേർക്കുക. ഇവയെല്ലാം അലിഞ്ഞുപോകുന്നതുവരെ ഇളക്കികൊണ്ടിരിക്കുക. ഇതൊന്ന് പാകമായാൽ ചൂടുള്ള ചോക്ലേറ്റ് കപ്പിലേക്ക് ഒഴിക്കുക. ശേഷം മുകളിൽ വിപ്പ്ഡ് ക്രീം ചേർക്കുക. കറുവപ്പട്ട ഹോട്ട് ചോക്കലേറ്റ് റെഡി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top