ചാലിയം: നബിദിനാഘോഷ റാലികളിൽ പങ്കെടുത്തവർക്കും നാട്ടുകാർക്കും പായസം വിതരണം ചെയ്ത് ചാലിയം ശ്രീകണ്ഠേശ്വര ക്ഷേത്രക്കമ്മറ്റി .
നൂറുക്കണക്കിനാളുകൾ പങ്കെടുത്ത റാലി ക്ഷേത്ര കവാടത്തിനു മുന്നിലെത്തിയപ്പോൾ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി.പി. അയ്യപ്പന്റെ നേതൃത്ത്വത്തിൽ ഹസ്തദാനം ചെയ്ത് സ്വീകരിച്ചു.
തുടർന്ന് ബൈത്താനി മദ്രസ സദർ മുഅല്ലിം ശുഹൈബ് സഖാഫിക്ക് പായസം നൽകി ക്ഷേത്രം രക്ഷാധികാരി ഓലശ്ശേരി ശശീധരൻ ഉദ്ഘാടനം ചെയ്തു.
അണ്ടിപ്പറ്റ് ബാലകൃഷ്ണൻ, ബാബു കൊടപ്പുറത്ത്, ശുഹൈബ് സഖാഫി സംസാരിച്ചു.
ബൈത്താനി, മിസ്ബാഹ് മസ്ജിദ് ഭാരവാഹികളായ നൗഷാദ് സഖാഫി, പി.കെ. അബ്ദുൽ മജീദ്, അബ്ദുസമദ്, ഷറഫുദ്ദീൻ ചാലിയം, അബ്ദു സമദ്, സലാം മാവൂർ, ഇല്ലിക്കൽ മുഹമ്മദ് കോയ ഹാജി, ലത്തീഫ്, റസാഖ്, ക്ഷേത്രക്കമ്മറ്റി ഭാരവാഹികളായ രാജേഷ് തോട്ടോളി, സുരേഷ് പുളിക്കൽ, കെ.വിവേകാനന്ദൻ, പൂപ്പിൽ ചന്ദ്രൻ, വി.ജയപ്രകാശ് ക്ഷേത്രംമാതൃ സമിതി പ്രസിഡണ്ട് ടി.വി. മല്ലിക, വസന്ത.കെ, ബേബി, ലക്ഷ്മി തുടങ്ങിയവർ നേതൃത്ത്വം നൽകി. കഴിഞ്ഞ വർഷവും ക്ഷേത്രക്കമ്മറ്റി നബിദിന റാലിക്ക് സ്വീകരണമൊരുക്കിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




