Section

malabari-logo-mobile

ചാക്കാല സിനിമ ക്ലോസ്ഷോട്ട് എന്റ്റര്‍ടൈയിന്‍മെന്റ്‌സ് ഓ ടി ടി യിലേക്കെത്തിക്കുന്നു .

HIGHLIGHTS : Chakala Movie is brought to OTT by Closeshot Entertainments.

രണവീട്ടില്‍ ഉയരുന്നത് കരച്ചിലാണെങ്കിലും മരണത്തിന്റെ കഥ പറഞ്ഞ ചാക്കാല സിനിമ കാണുമ്പോള്‍ പ്രേക്ഷകരില്‍ പൊട്ടിച്ചിരിയാണ് ഉണ്ടാകുന്നത് . ചാക്കാല എന്നാല്‍ മരണ അറിയിപ്പാണ് .കുട്ടനാട്ടിലെ ഒരു മരണവീട്ടിലെ ചാക്കാല അറിയിപ്പുമായി ബന്ധപ്പെട്ടതാണ് ചിത്രത്തിന്റെ ഇതിവൃത്തം .

ബ്‌ളാക്ക് ഹ്യുമറിലൂടെ സമകാലിക ജീവിത സാഹചര്യങ്ങളെക്കൂടി അനാവരണം ചെയ്തുകൊണ്ടാണ് ചിത്രത്തിന്റെ കഥാഗതി മുന്നോട്ടു പോകുന്നത് .മരണവീടും നാട്ടുകാരും ചാക്കാല അറിയിച്ചുകൊണ്ടുള്ള യാത്രയുമെല്ലാം നര്‍മ്മമുഹൂര്‍ത്തങ്ങള്‍ കൊണ്ടുനിറഞ്ഞതാണ് .

sameeksha-malabarinews

ഏപ്രിലില്‍ ഓ .ടി .ടി റിലീസ് ആകുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ക്ലോസ്‌ഷോട്ട് എന്റ്റര്‍ടൈയിന്‍മെന്റ്‌സാണ് .ഇടം തീയേറ്ററിന്റെ ബാനറില്‍ സുധീഷ് കോശി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ,ജയിന്‍ ക്രിസ്റ്റഫര്‍, കഥ, ക്യാമറ, സംവിധാനം നിര്‍വ്വഹിക്കുന്നു . തിരക്കഥ, സംഭാഷണം – സതീഷ് കുമാര്‍, കുട്ടനാടിന്റെ സ്വന്തം കലാകാരന്‍ പ്രമോദ് വെളിയനാട് ലീഡ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ -ജാസി ഗിഫ്റ്റ്, പന്തളം ബാലന്‍… തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു .സംഗീതം – മധു ലാല്‍, റജിമോന്‍, എഡിറ്റിംഗ് – രതീഷ് മോഹന്‍, കളറിസ്റ്റ് – ഗൗതം പണിക്കര്‍,ഗാനരചന – ദീപ സോമന്‍, സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി, ആര്‍ട്ട് – സുധര്‍ശനന്‍ ആറ്റുകാല്‍,
പ്രമോദ് വെളിയനാട്, ഷാജി മാവേലിക്കര ,സുധിക്കുട്ടി, പുത്തില്ലം ഭാസി, ജോസ് പാല, വിനദ്കുറിയന്നൂര്‍, ലോനപ്പന്‍ കുട്ടനാട് ,സിനി ജിനേഷ്, നുജൂമുദീന്‍, ജിക്കു ,ദീപിക ശങ്കര്‍, മനോജ് കാര്‍ത്ത്യാ, ആന്‍സി, വിജയന്‍ പുല്ലാട് ,പ്രകാശ് ഇരവിപേരൂര്‍ എന്നിവര്‍ അഭിനയിക്കുന്നു. പി.ആര്‍.ഒ- ഹസീന ഹസി

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!