HIGHLIGHTS : Certificates were distributed to students who completed the internship.

മലപ്പുറം ജില്ലാ ഭരണകൂടത്തിൻ്റെ അഭിമാന പദ്ധതിയായ ജില്ലാ കളക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഇൻ്റേൺഷിപ് പൂർത്തിയാക്കിയ മൂന്ന് വിദ്യാർഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്.
അനുഷ കെ. പി, മുഹമ്മദ് നിസാർ, ഷിയാസ് അഹമ്മദ് എന്നിവരാണ് ജില്ലാ കളക്ടറുടെ കൈയ്യിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്.
ഇൻ്റേൺഷിപ് കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ജില്ലാ കളക്ടർ അഭിനന്ദിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


