Section

malabari-logo-mobile

കര്‍ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ എസ്. വിക്രമന്‍ നായര്‍ അന്തരിച്ചു

HIGHLIGHTS : Carnatic musician Umayanallur S. Vikraman Nair passed away

കോഴിക്കോട്: കര്‍ണാടക സംഗീതജ്ഞന്‍ ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ്. വിക്രമന്‍ നായര്‍ (78) അന്തരിച്ചു. രാമനാട്ടുകര-വൈദ്യരങ്ങാടി റോഡില്‍ വേലപ്പമേനോന്‍ റോഡിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം.

മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ മകനായിരുന്നു. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: തിരുവച്ചിറ വള്ളിക്കാട് സത്യവതി (ചാലപ്പുറം എന്‍.എസ്.എസ്. സ്‌കൂള്‍ റിട്ടയേര്‍ഡ് അധ്യാപിക). മക്കള്‍: എഴുത്തുകാരി ഇന്ദു മേനോന്‍, ഹരി വി. നാരായണന്‍, അമ്മു. മരുമക്കള്‍: രൂപേഷ് പോള്‍, ഡോ. അമ്പിളി, അനീഷ് മുരളി മേനോന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!