വടകര ദേശീയപാതയില്‍ കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ചു;4 പേര്‍ മരിച്ചു

കോഴിക്കോട്: വടകര ദേശീയപാതയില്‍ മൂരിയാട് പാലത്തിന് സമീപം കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോല്‍ സ്വദേശികളായ റോജ, ജയവല്ലി, അഴിയൂര്‍ സ്വദേശിനി രഞ്ജി,മാഹി റെയില്‍വേ സ്‌റ്റേഷന് സമീപം താമസിക്കുന്ന ഷിഗില്‍ ലാല്‍ എന്നിവരാണ് മരിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.ട്രാവലറില്‍ കര്‍ണാടക സ്വദേശികളാണ് ഉണ്ടായിരുന്നത്. എട്ടുപേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.മൃതദേഹങ്ങള്‍ വടകര സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Share news
error: Content is protected !!
Scroll to Top