HIGHLIGHTS : Calicut University; Research Assistant Walk-in-Interview

റിസർച്ച് അസിസ്റ്റന്റ് വാക് – ഇൻ – ഇന്റർവ്യൂ
തൃശ്ശൂർ അരണാട്ടുകാരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠനവകുപ്പിൽ പി.എം. ഉഷ സ്കീമിന് കീഴിലുള്ള സെന്റർ ഫോർ എന്റർപ്രണർഷിപ്പ് ആന്റ് ലീഡർഷിപ്പ് എന്ന പ്രോജക്ടിന് റിസർച്ച് അസിസ്റ്റന്റ് നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ നവംബർ ആറിന് രാവിലെ 10.30-ന് നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
വിദൂര വിഭാഗം പി.ജി. വിദ്യാർഥികൾ അസൈൻമെന്റ് സമർപ്പിക്കണം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യൂക്കേഷന് കീഴിൽ 2022, 2023 വർഷങ്ങളിൽ പ്രവേശനം നേടിയവരും മൂന്നാം സെമസ്റ്റർ നവംബർ 2025 ഓഡിറ്റ് കോഴ്സ് പരീക്ഷക്ക് സപ്ലിമെന്ററി രജിസ്‌ട്രേഷൻ നടത്തിയവരുമായ എം.എ., എം.കോം., എം.എസ് സി. വിദ്യാർഥികൾ ഒന്നും രണ്ടും സെമസ്റ്ററുകളിലുള്ള ഓഡിറ്റ് കോഴ്സ് സിലബസ് പ്രകാരം തയ്യാറാക്കേണ്ട ബുക് റിവ്യു / അസൈൻമെന്റ് / പ്രോജക്ട് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ നോട്ടിഫിക്കേഷൻ അനുസരിച്ച് നിർദിഷ്ട രൂപത്തിൽ തയ്യാറാക്കി സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യൂക്കേഷനിൽ നേരിട്ടോ ദി ഡയറക്ടർ, കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യൂക്കേഷൻ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ., പിൻ : 673 635 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നവംബർ 20-ന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ : 0494 2407356.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023, 2024, 2025 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.എ., ബി.എസ് സി., ബി.എ. അഫ്സൽ – ഉൽ – ഉലമ (CBCSS) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


