
സമൂഹം മാറുമ്പോള്‍ സാഹിത്യത്തില്‍ രാഷ്ട്രീയ ശരികള്‍ വരും : ഇ സന്തോഷ് കുമാര്‍
സമൂഹം മാറുന്നതിനനുസരിച്ച് സാഹിത്യരചനകളിലും രാഷ്ട്രീയശരികള്‍ സ്വാഭാവികമായി വരുമെന്ന് എഴുത്തുകാരന്‍ ഇ. സന്തോഷ് കുമാര്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി സംഘടിപ്പിച്ച ‘ മീറ്റ് ദ ഓഥര്‍ ‘ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ശരികള്‍ രചനകളില്‍ കൊണ്ടുവരാന്‍ എഴുത്തുകാര്‍ വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. രാഷ്ട്രീയശരി ആലോചിച്ച് എഴുത്താകാരന്‍ സ്വയം തിരുത്തലുകള്‍ വരുത്തിക്കൊണ്ടിരിക്കുന്നത് വലിയ കഷ്ടമാണ്. എഴുത്തുകാരന്റെ ശരിയും തെറ്റുമെല്ലാം എഴുത്തില്‍ വരുന്നതാണ് നല്ലത്. രാഷ്ട്രീയശരികള്‍ കൂടിക്കൂടി ലോകവുമായി സാഹിത്യത്തിന് ബന്ധമില്ലാത്ത അവസ്ഥയുണ്ടാകുമെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അസി. ലൈബ്രേറിയന്‍ വി. ഷാജി അധ്യക്ഷത വഹിച്ചു. ഡോ. സന്തോഷ് വള്ളിക്കാട് സംവാദം നയിച്ചു. ലൈബ്രേറിയന്‍ എന്‍.പി. സജയ, എം. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
പെന്‍ഷന്‍കാരായ മെഡിസെപ് ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ വാങ്ങുന്ന മെഡിസെപ് ഗുണഭോക്താക്കളുടെ തിരുത്തല്‍ വരുത്തിയ പട്ടിക സര്‍വകലാശാലാ വെബ്‌സൈറ്റിലെ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്. എല്ലാ ഗുണഭോക്താക്കളും പട്ടിക പരിശോധിച്ച് ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണം. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ഫിനാന്‍സ് എന്‍.പി.എസ്. വിഭാഗത്തെ അറിയിക്കേണ്ടതാണ്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയിലെ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ നാലിന് നടക്കും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പേരുവിവരങ്ങളും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പി.എച്ച്ഡി. ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ നാനോസയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പില്‍ ദേശീയ, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെയോ സമാനസ്ഥാപനങ്ങളുടെയോ ഫെലോഷിപ്പ് ലഭിച്ചവര്‍ക്ക് പി.എച്ച്ഡി. അവസരം. അസി. പ്രൊഫസര്‍ ഡോ. ഇ.എസ്. ഷിബുവിന് കീഴില്‍ ഒരൊഴിവാണുള്ളത്. ‘ പ്രിസിഷന്‍ നാനോ പ്രോബ്‌സ് ഫോര്‍ ഇലക്ട്രോ ആന്റ് ഫോട്ടോ കാറ്റലിസ്റ്റ് ‘ എന്നതാണ് ഗവേഷണ മേഖല. താത്പര്യമുള്ളവര്‍ shibu@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റയും യോഗ്യതാ രേഖകളും അയക്കണം. നവംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എഫ്.വൈ.യു.ജി.പി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2024 റഗുലര്‍ പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഒക്ടോബര്‍ 28 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 31 വരെയും 255 രൂപ പിഴയോടെ നവംബര്‍ നാല് വരെയും അപേക്ഷിക്കാം. ഫോണ്‍: 9400498353.
പരീക്ഷാടൈംടേബിള്‍
ഒന്നാം സെമസ്റ്റര്‍ സി.യു. എഫ്.വൈ.യു.ജി.പി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 പരീക്ഷകളും നവംബര്‍ 2024 റഗുലര്‍ പരീക്ഷകളും നവംബര്‍ 14-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
ഇ.എം.എം.ആര്‍.സിയിലെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള (2024 അഡ്മിഷന്‍) ജൂലൈ 2025 പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.
പത്താം സെമസ്റ്റര്‍ ബി.ബി.എ.എല്‍.എല്‍.ബി (ഹോണേഴ്സ്) (2011 സ്‌കീം – 2019, 2020 അഡ്മിഷന്‍) എക്സ്റ്റേണല്‍ വൈവ റഗുലര്‍ / സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷ, മൂന്നുവര്‍ഷ എല്‍.എല്‍.ബി. ആറാം സെമസ്റ്റര്‍ (2015 സ്‌കീം – 2019-2020 അഡ്മിഷന്‍) റഗുലര്‍ / സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
നവംബര്‍ 12-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.ച്ച്.എം. (സി.ബി.സി.എസ്.എസ്. പി.ജി. 2019 സ്‌കീം) സെപ്റ്റംബര്‍ 2025, വിദൂരവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 26-ലേക്ക് മാറ്റി. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
ഏപ്രില്‍ 2025 ലെ രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി /ബി.സി.എ – സി.ബി.സി.എസ്.എസ്. (സപ്ലിമെന്ററി) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ (2014 പ്രവേശനം, 2009 സ്‌കീം)
പാര്‍ട്ട് ടൈം ബി.ടെക്. ആറാം സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷ നവംബര്‍ 24-ന് തുടങ്ങും. സമയക്രമം വെബ്‌സൈറ്റില്‍.




