കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ചെതലയം ഐ.ടി.എസ്.ആറിൽ അധ്യാപക നിയമനം

HIGHLIGHTS : Calicut University News; Teacher recruitment in four-tier ITSR

ചെതലയം ഐ.ടി.എസ്.ആറിൽ അധ്യാപക നിയമനം

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആന്റ് റിസർച്ചിൽ (ഐ.ടി.എസ്.ആർ.) 2025 – 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ( മാനേജ്മെന്റ് ) നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനുള്ള വാക് – ഇൻ – ഇന്റർവ്യൂ ഒക്ടോബർ 13-ന് രാവിലെ 10.30-ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യത : നിർദിഷ്ട വിഷയത്തിൽ 55% മാർക്കോടെയുള്ള പി.ജി., നെറ്റ് / പി.എച്ച്.ഡി. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഒരു മണിക്കൂർ മുന്നേ സർവകലാശാലാ ഭരണകാര്യാലത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .

പരീക്ഷാഅപേക്ഷ

ഒന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023, 2024, 2025 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 17 വരെയും 200/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

നാലാം സെമസ്റ്റർ എംബി.എ. ഇന്റർനാഷണൽ ഫിനാൻസ് ജൂലൈ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!