കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ശാസ്ത്രയാൻ പ്രദർശനം 18-ന് സമാപിക്കും

HIGHLIGHTS : Calicut University News; Shastrayaan exhibition to conclude on 18th

ശാസ്ത്രയാൻ പ്രദർശനം 18-ന് സമാപിക്കും

കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങള്‍ നേരിട്ടറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമേകുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും. സര്‍വകലാശാലാ പഠനവകുപ്പുകളുടേതും പുറത്തുനിന്നുള്ള ഗവേഷണ സ്ഥാപനങ്ങളുടേതുമായി 65 സ്റ്റാളിലെ പ്രദർശനം കാണാനായി കുട്ടികളും മുതിർന്നവരുമടക്കം നിരവധിപേരാണ് വെള്ളിയാഴ്ച ക്യാമ്പസിൽ എത്തിയത്. പരിസ്ഥിതി പഠനവകുപ്പിൽ ഒരുക്കിയ ഗോത്ര വർഗ പഠനകേന്ദ്രത്തിന്റെ സ്റ്റാളിൽ ഗോത്ര ജനതയുടെ വീടുകളിലെ നിന്ന് ശേഖരിച്ച വിവിധ വീട്ടുപകരങ്ങളും കാർഷിക ഉപകരണങ്ങളും 59 ഇനം നെൽ വിത്തിനങ്ങളും പ്രദർശിപ്പിക്കുണ്ട്. ഫോക് ലോർ പഠനവകുപ്പിൻ്റെ സ്റ്റാളിൽ വൈവിധ്യമാർന്ന തെയ്യച്ചമയങ്ങൾ, കേരളത്തിലെ അനുഷ്ഠാന കലകളുടെ രൂപങ്ങൾ, കളരി ആയുധങ്ങൾ, കേരളത്തിൻ്റെ ഭൗതിക സംസ്ക്കാരത്തിൻ്റെ നേർക്കാഴ്ചകളും പ്രദർശനത്തിൽ കാണാൻ കഴിയും. സോഷ്യോളജി പഠനവകുപ്പ് സ്റ്റാളിൽ ഇമാജിനേഷൻ, പാനോപ്റ്റികോൺ, ഡിജിറ്റൽ ഡിവൈഡ്, ഇൻവിസിബ്ൾ ലേബർ തുടങ്ങി നിരവധി സാമൂഹികശാസ്ത്രസിദ്ധാന്തങ്ങളുടെ പ്രവർത്തന രൂപങ്ങൾ ഇൻസ്റ്റലേഷനുകൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹികസിദ്ധാന്തങ്ങളെയും പ്രതിഭാസങ്ങളെയും ലളിതമായി ഇവിടെ അവതരിപ്പിക്കുന്നു. വെള്ളിയാഴ്ച സ്കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ ‘അടിയാള പ്രേതം’ നാടകം അരങ്ങേറി. ശനിയാഴ്ച വൈകീട്ട് സമാപന സമ്മേളനം ആര്യഭട്ടാ ഹാളിൽ നടക്കും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഡയറക്ടർ ഡോ. എൻ. എസ്. പ്രദീപ് മുഖ്യാതിഥിയാകും. സിൻഡിക്കേറ്റ് സെനറ്റ് അംഗംങ്ങൾ പങ്കെടുക്കും.

sameeksha-malabarinews

ശ്വാന പ്രദർശനം

കാലിക്കറ്റ് സർവകലാശാലാ ശാസ്ത്രയാൻ പ്രദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച (ജനുവരി 18) രാവിലെ 11 മണിക്ക് പോലീസ് വകുപ്പിലെ പരിശീലനം ലഭിച്ച നായകളുടെ പ്രദർശനമുണ്ടാകും. ലഹരി വസ്തുക്കൾ, ബോംബ് എന്നിവ കണ്ടുപിടിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ബെൽജിയം മലിനോയ്‌സ്, ലബ്രഡോർ, ജർമൻ ഷെപേർഡ് എന്നീ ശ്വാനന്മാർ പരിപാടിയുടെ ഭാഗമാകും. ഫോറൻസിക് സയൻസ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലാ കാന്റീൻ പരിസരത്താണ് പ്രദർശനം.

ഹിന്ദി പഠനവകുപ്പിൽ ഫ്രോണ്ടിയർ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നൂതന സാങ്കേതികവിദ്യകളും കൃത്രിമ ബുദ്ധിയും ഭാഷയിൽ എന്ന വിഷയത്തിൽ ഫ്രോണ്ടിയർ പ്രഭാഷണം സംഘടിപ്പിച്ചു. മൈക്രോസോഫ്റ്റ് ഏഷ്യയുടെ മാർക്കറ്റിംഗ് സെന്റർ എക്സലൻസ് ഡയറക്ടർ ബാലേന്ദുകുമാർ ദാധിച്ച് പ്രഭാഷണം നടത്തി. ഹിന്ദി ഭാഷയുടെയും ഇന്ത്യൻ ഭാഷകളുടെയും സാധ്യതകൾ സാങ്കേതികവിദ്യയുടെ യുഗത്തിൽ എന്നതിൻ്റെ  വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മാറിയ കാലഘട്ടത്തിൽ ഭാഷയുടെ സാധ്യത വർധിച്ചു വരികയാണെന്നും ടെക്നോളജി ജീവിതം കൂടുതൽ സുഗമമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി പഠനവകുപ്പ് മേധാവി ഡോ. വി.കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഡോ. പ്രമോദ് കൊവ്വപ്രത്ത് ഡോ. പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് എന്നിവർ സംസാരിച്ചു.

ഇ.എം.എസ്. ചെയറിൽ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയറിൽ പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ ഡോ. മീന കന്തസ്വാമിയുടെ പ്രഭാഷണം ജനുവരി 21 – ന് രാവിലെ 10 മണിക്ക് നടക്കും. വിഷയം : ജനാധിപത്യത്തിന്റെ ശോഷണകാലത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തി.

 

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷ നു കീഴിൽ 2023 പ്രവേശനം നാലാം സെമസ്റ്റർ എം.എ. ഹിന്ദി, സംസ്‌കൃതം (സാഹിത്യ & ജനറൽ), പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, മാത്തമാറ്റിക്സ് എന്നിവയുടെ കോൺടാക്ട് ക്ലാസുകൾ ജനുവരി 25 മുതലും എം.എ. ഇക്കണോമിക്സ്, അറബിക്, എം.കോം. എന്നിവയുടെ കോൺടാക്ട് ക്ലാസുകൾ ഫെബ്രുവരി ഒന്ന് മുതലും വിവിധ കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ആരംഭിക്കും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഷെഡ്യൂൾ പ്രകാരം നിശ്ചിത കോൺടാക്ട് ക്ലാസ് കേന്ദ്രങ്ങളിൽ ക്ലാസിന് ഹാജരാകണം. കൂടുതൽ വിവരങ്ങളും ക്ലാസ് സമയക്രമവും വെബ്‌സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.

 

പ്രാക്ടിക്കൽ പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.വോക്. മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്മെന്റ് നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജനുവരി 20-ന് തുടങ്ങും. കേന്ദ്രം : അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ശാന്തിഗ്രാഗം, നിലമ്പൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (PG – CBCSS – 2021 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ. വിദൂര വിഭാഗം നാലാം സെമസ്റ്റർ (PG – SDE – CBCSS – 2021 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം. – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ കൾക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്ന് വരെയും 190/- രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 20 മുതൽ ലഭ്യമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!