കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സയൻസ് കമ്മ്യൂൺ വെബ്സൈറ്റ് പ്രകാശനം

HIGHLIGHTS : Calicut University News; Science Commune website launched

malabarinews

സയൻസ് കമ്മ്യൂൺ വെബ്സൈറ്റ് പ്രകാശനം

കേരളാ സയൻസ് കമ്മ്യൂണിന്റെ വെബ്സൈറ്റ് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ പ്രകാശനം ചെയ്യുന്നു. ശാസ്ത്ര ഗവേഷണ വിഷയങ്ങൾ പോതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കൂട്ടായ്മയാണിത്. കമ്മ്യൂൺ ഭാരവാഹികളായ ഡോ. എൻ.എം. മുസമ്മിൽ, ഡോ. പി.ടി. മുഹമ്മദ് ഷാൻ, പി. ജംഷിഹാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പി.എച്ച്.ഡി. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2024 അധ്യയന വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവരുടെയും പ്രവേശന പരീക്ഷ ആശ്യമില്ലാത്ത വിഭാഗത്തിൽപ്പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രവേശനം വിഭാഗം വെബ്‌സൈറ്റിൽ ( https://admission.uoc.ac.in/ ) പ്രസിദ്ധീകരിച്ചു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ മെയ് 15-ന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി താത്പര്യമുള്ള റിസർച്ച് വകുപ്പ് / സെന്റർ എന്നിവകളിൽ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കന്നതിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. അതത് റിസര്‍ച്ച് വകുപ്പ് / സെന്ററുകൾ രണ്ടാം ഘട്ട പ്രവേശന ഷെഡ്യൂൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർഥികളുടെ അഭിമുഖം / വൈവ നിലവിലുള്ള സർവകലാശാലാ ഗവേഷണ റെഗുലേഷൻ പ്രകാരം നടത്തി പൂർത്തീകരിക്കുന്നതും ശേഷം തിരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് റിസര്‍ച്ച് വകുപ്പ് / സെന്ററുകളില്‍ പ്രവേശനം നേടാനുള്ള സൗകര്യമുണ്ടാകും. റിസര്‍ച്ച് വകുപ്പ് / സെന്ററുകൾ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ 20-ന് ( 20.06.2025 ) വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കും. കാലാവധി അവസാനിച്ച ലിസ്റ്റിൽ നിന്ന് പിന്നീട് പ്രവേശനം അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.

അറബിക് പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് സ്പോട്ട് അഡ്മിഷൻ

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പ് നടത്തുന്ന 2024 – 2025 ബാച്ചിലേ ക്കുള്ള പി.ജി. ഡിപ്ലോമ ഇൻ കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് ഇൻ അറബിക് (പാർട്ടി ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം) എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ മെയ് എട്ടിന് രാവിലെ 11 മണിക്ക് നടക്കും. താത്പര്യമുള്ളവർ എസ്.എസ്.എല്‍.സി, ഡിഗ്രി – ഒറിജിനല്‍ / പ്രൊവിഷനല്‍, മാര്‍ക്ക് ലിസ്റ്റ്  മുതലായവ സഹിതം പഠനവകുപ്പിൽ ഹാജരാകണം.

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ( 2022 പ്രവേശനം ) ബി.വോക്. ഡാറ്റാ സയൻസ് ആന്റ് അനലിറ്റിക്‌സ് – പേപ്പർ : SDC6DS31 ( Pr ) PROJECT AND INTERNSHIP ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ മെയ് ആറിന് നടക്കും. കേന്ദ്രം : എം.ഇ.എസ്. പൊന്നാനി കോളേജ്, എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ (CBCSS – PG – 2019 സ്‌കീം – 2021 പ്രവേശനം മുതൽ) എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, എം.എ. ബിസിനസ് ഇക്കണോമിക്സ്, എം.എ. ഇക്കണോമെട്രിക്സ്, എം.എച്ച്.എം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.കോം., എം.എസ് സി., എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. ബയോളജി, എം.ടി.എച്ച്.എം., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.എ. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ ഒൻപതിന് തുടങ്ങും.

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ നാലാം സെമസ്റ്റർ (CBCSS – UG) (2019 മുതൽ 2023 വരെ പ്രവേശനം) ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ, (2019 മുതൽ 2021 വരെ പ്രവേശനം) ബി.എസ് സി., (2021, 2022 പ്രവേശനം) ബി.എ. മൾട്ടിമീഡിയ – ഏപ്രിൽ 2025, (2019, 2020 പ്രവേശനം) ബി.എ. മൾട്ടിമീഡിയ – ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 10-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ( CBCSS – UG ) ബി.കോം., ബി.ബി.എ., ബി.കോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വൊക്കേഷണൽ സ്ട്രീം, ബി.ടി.എച്ച്.എം, ബി.എച്ച്.എ., ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. ടെലിവിഷൻ ആന്റ് ഫിലിം പ്രൊഡക്ഷൻ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ബി.എ. മൾട്ടിമീഡിയ, ബി.ടി.എ., ബി.എസ് സി., ബി.എസ് സി. ആൾട്ടർനേറ്റീവ് പാറ്റേൺ, ബി.സി.എ., ബി.എസ് സി. മാത്തമാറ്റിക്സ് ആന്റ് ഫിസിക്സ് ഡബിൾ മെയിൻ, ബി.ടി.എ., ബി.ഡെസ്,  ( CUCBCSS – UG ) ബി.കോം. പ്രൊഫഷണൽ, ബി.കോം. ഹോണേഴ്‌സ്, ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 10-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ( CBCSS – PG ) എം.എ. മൾട്ടിമീഡിയ, എം.എ. മ്യൂസിക്, ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2024 വരെ പ്രവേശനം ) എം.സി.എ.  നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( CBCSS – PG – SDE ) എം.കോം., എം.എ. ഹിസ്റ്ററി നവംബർ 2024 / നവംബർ 2023 പരീക്ഷകളുടെയും എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2024 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!