HIGHLIGHTS : Calicut University News; School of Drama: Integrated MTA Admission
സ്കൂൾ ഓഫ് ഡ്രാമ: ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം
2024 – 2025 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിലെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനത്തിന് (CUCAT) പ്ലസ്ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് സെപ്റ്റംബർ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് : ജനറല്‍ വിഭാഗത്തിന് 610/- രൂപ, എസ്.സി. /എസ്.ടി. വിഭാഗത്തിന് 270/- രൂപ. അപേക്ഷയുടെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷയുടെ പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. അഭിരുചി പരീക്ഷ, അഭിമുഖം, ശില്പശാല, പ്ലസ്‌ടുവിന് ലഭിച്ച മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അഭിരുചി പരീക്ഷാ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016, 2407017.
സുൽത്താൻ ബത്തേരി ബി.എഡ്. സെന്ററിൽ പ്രിൻസിപ്പൽ നിയമനം
സുൽത്താൻ ബത്തേരി കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കരാറടിസ്ഥാനത്തിലുള്ള പ്രിൻസിപ്പൽ നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55 % മാർക്കിൽ കുറയാത്ത പി.ജിയും എം.എഡും, എജുക്കേഷനിലോ മറ്റു പെഡഗോജിക്ക് വിഷയങ്ങളിലോ ഉള്ള പി.എച്ച്.ഡി., ടീച്ചർ എജ്യുക്കേഷൻ കേന്ദ്രങ്ങളിൽ എട്ടു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയം. 64 വയസ് കവിയരുത്. യോഗ്യരായവർക്ക് ഒക്ടോബർ മൂന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം.
കോൺടാക്ട് ക്ലാസുകൾ മാറ്റിവെച്ചു
കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് സെപ്റ്റംബർ 18 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ. ഫിലോസഫി കോൺടാക്ട് ക്ലാസുകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഫലം
രണ്ടാം വർഷ ബി.എച്ച്.എം. ( 2018 പ്രവേശനം ) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ് സി. ബയോകെമിസ്ട്രി ( CCSS 2023 പ്രവേശനം ) ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2011 സ്‌കീം – 2019 പ്രവേശനം മാത്രം) മെയ് 2024 സേവ് എ ഇയർ (സെ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. ഹ്യൂമൺ സൈക്കോളജി ( CCSS ) നവംബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാ ഫലം
നാലാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി, ജനറൽ ബയോടെക്‌നോളജി, മൈക്രോബയോളജി, എം.കോം. ഏപ്രിൽ 2024 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എച്ച്.ഡി. (CBCSS – UG 2019 പ്രവേശനം മുതൽ & CUCBCSS – UG 2018 പ്രവേശനം മാത്രം), ബി.കോം. പ്രൊഫഷണൽ ( CUCBCSS – UG 2018 പ്രവേശനം മുതൽ ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. ( CBCSS & CUCBCSS ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ് സി. ബോട്ടണി, എം.എ. – മലയാളം, മലയാളം വിത് ജേണലിസം, സാൻസ്കൃത് സാഹിത്യ ( സ്പെഷ്യൽ ), പോസ്റ്റ് അഫ്സൽ – ഉൽ – ഉലമ, സോഷ്യോളജി, ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2019 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ ( CBCSS – UG 2019 പ്രവേശനം മുതൽ & CUCBCSS – UG 2018 പ്രവേശനം ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റില്‍ എം.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 24-ന് വൈകീട്ട് അഞ്ച് മണി. അപേക്ഷാ ഫീസ് – എസ്.സി/എസ്.ടി – 390 രൂപ. മറ്റുള്ളവര്‍ 830 രൂപ. അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും admission.uoc.ac.in വെബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0494 2407016, 2407017, 2660600.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു