കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ നോൺ എൻട്രൻസ് / എനി ടൈം രജിസ്‌ട്രേഷൻ പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യു.ജി.സി. / സി.എസ്.ഐ.ആർ. ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെല്ലോഷിപ്പുള്ളവർക്ക് പങ്കെടുക്കാം. റിസർച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തിൽ : 1. ഡോ. പി.പി. പ്രദ്യുമ്നൻ, തെർമോഇലട്രിക് / ട്രൈബോഇലട്രിക് മെറ്റീരിയൽസ് (കണ്ടൻസ്ഡ് മാറ്റർ ഫിസിക്സ്), മൂന്നൊഴിവ്. 2. ഡോ. ലിബു കെ. അലക്‌സാണ്ടർ, ഗ്രാഫൈറ്റിക് നാനോസ്ട്രക്ച്ചർ (മെറ്റീരിയൽ സയൻസ്), ഒരൊഴിവ്. യോഗ്യരായവർ ബയോഡാറ്റയും മതിയായ രേഖകളുടെ ഒറിജിനലും സഹിതം ഒക്ടോബർ 17-ന് രാവിലെ 10.30-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ ഹാജരാകണം.

എജ്യുക്കേഷൻ പഠനവകുപ്പിൽ എം.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിലെ എം.എഡ്. പ്രോഗ്രാമിന് എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്, പി.എച്ച്., ഒ.എക്സ് എന്നീ സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. പ്രസ്തുത വിഭാഗത്തിൽപ്പെടുന്ന അർഹരായവർക്ക് ഒക്ടോബർ 17-ന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പ് ഓഫീസിൽ ഹാജരായി പ്രവേശനം നേടാം. മേൽ പറഞ്ഞ വിഭാഗക്കാരുടെ അഭാവത്തിൽ ഒഴിവുകൾ നിയമാനുസൃതമായി മറ്റ് വിഭാഗങ്ങളിലേക്കോ ഓപ്പൺ വിഭാഗത്തിലേക്കോ പരിവർത്തനം ചെയ്യും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ നോർമൽ സപ്ലിമെന്ററി അവസരണങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( CBCSS – PG – 2019 സ്‌കീം – 2021 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., എം.എച്ച്.എം. സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും വിദൂര വിഭാഗത്തിലെ എല്ലാ നോർമൽ സപ്ലിമെന്ററി അവസരണങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( CBCSS – PG – SDE  – 2019 സ്‌കീം – 2020 പ്രവേശനം ) എം.എ., എം.എസ് സി., എം.കോം. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്കും നവംബർ 15 വരെ അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 16 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2025 എക്സ്റ്റേണൽ പ്രാക്ടിക്കൽ പരീക്ഷ (MPPC – 405 OFFICIATING / INTERPRETATION OF RULES AND PRACTICAL SKILL PROFICIENCY) ഒക്ടോബർ 21-ന് തുടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ്  ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. (2024 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 31 വരെയും 255/- രൂപ പിഴയോടെ നവംബർ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 22 മുതൽ ലഭ്യമാകും.

മൂന്നാം സെമസ്റ്റർ ( 2022, 2023, 2024 പ്രവേശനം ) എം.സി.എ. നവംബർ 2025, എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 30 വരെയും 200/- രൂപ പിഴയോടെ നവംബർ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 16 മുതൽ ലഭ്യമാകും.

പരീക്ഷ

ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് ആറാം സെമസ്റ്റർ (2020, 2021, 2022 പ്രവേശനം) മാർച്ച് 2025, പത്താം സെമസ്റ്റർ (2020 പ്രവേശനം) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 17-നും നാലാം സെമസ്റ്റർ (2020, 2021, 2022 പ്രവേശനം) മാർച്ച് 2025, എട്ടാം സെമസ്റ്റർ (2020, 2021 പ്രവേശനം) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ( CCSS – 2023 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.ബി.എ. (CUCSS – 2020 മുതൽ 2023 വരെ പ്രവേശനം) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. മലയാളം ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top