കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ; എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

HIGHLIGHTS : എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനു...

എം.എഡ്. പ്രവേശനം 2025 വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ 2025 – 26 അധ്യയന വര്‍ഷത്തെ എം.എഡ്  പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് നില സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. പ്രവേശനത്തിനായി ഒഴിവുള്ള കോളേജുകൾ റാങ്ക് അനുസരിച്ച് വിദ്യാർഥികളെ ബന്ധപ്പെടുന്നതാണ്. ആദ്യമായി പ്രവേശനം ലഭിക്കുന്നവർ നവംബർ മൂന്നിന് വൈകീട്ട് നാല് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റ് സംവരണ വിഭാഗക്കാർ – 145/- രൂപ, മറ്റുള്ളവർ – 575/- രൂപ. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ : 0494 2407017, 7016, 2660600.

പ്രൊഫ. സയ്യിദ് അംജദ് അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ജേണലിസം – കമ്മ്യൂണിക്കേഷന്‍ അധ്യാപന ഗവേഷണ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്ന അന്തരിച്ച പ്രൊഫ. സയ്യിദ് അംജദ് അഹമ്മദെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അനുസ്മരിച്ചു. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടി ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ ആയി മാറിയ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സിയുടെ പ്രഥമ ഡയറക്ടറായിരുന്നു ഡോ. അംജദ് അഹമ്മദ്. ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് എം.എസ്. കമ്മ്യൂണിക്കേഷന്‍, എം.എസ്‌സി. ജിയോളജി, കേരള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ പി.എച്ച്.ഡി. എന്നിവ നേടിയ ഡോ. സയ്യിദ് അംജദ് അഹമ്മദ് കുറച്ചുകാലം ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍ അധ്യാപകനായിരുന്നു. 1978-ല്‍ കേരള സര്‍വകലാശാലയില്‍ ജേണലിസം പഠന വകുപ്പില്‍ അധ്യാപകനായി പ്രവേശിച്ചു. തൊട്ടടുത്ത വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവകുപ്പിലേക്കെത്തി. 1996 വരെ പഠനവകുപ്പ് മേധാവിയായിരുന്നു. 1996-ല്‍ യു.ജി.സി. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസം പഠനവകുപ്പിനോടനുബന്ധിച്ച് എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി.) രൂപവത്കരിച്ചപ്പോള്‍ അതിന്റെ ആദ്യ ഡയറക്ടറായി. 2010-ല്‍ ജേണലിസം പഠനവകുപ്പില്‍ നിന്നു വിരമിക്കുന്നത് വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. യു.ജി.സിയുടെ എമിരറ്റസ് ഫെലോ ആയിരുന്നു. ഒട്ടേറെ ഗവേഷണ പ്രോജക്ടുകള്‍ക്ക് നേതൃത്വം നല്‍കുകയും അന്താരാഷ്ട്ര ജേണലുകളില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രൊഫസര്‍ സയ്യിദ് അംജദ് അഹമ്മദിന്റെ നിര്യാണത്തില്‍ വൈസ് ചാന്‍സലര്‍ അനുശോചിച്ചു.

റേഡിയോ സിയു: സൗണ്ട് റെക്കോഡിസ്റ്റ് വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് റേഡിയോയിൽ ( റേഡിയോ സിയു ) കരാറടിസ്ഥാനത്തിൽ സൗണ്ട് റെക്കോഡിസ്റ്റ് നിയമനത്തിനുള്ള വാക് – ഇൻ – ഇന്റർവ്യൂ നവംബർ മൂന്നിന് നടക്കും. ഒരു ഇ.ടി.ബി. സംവരണ ഒഴിവാണുള്ളത്. യോഗ്യത : അംഗീകൃത ബി.എ. / ബി.എസ് സി. ബിരുദം, മൾട്ടിമീഡിയ / സർട്ടിഫൈഡ് സൗണ്ട് എഞ്ചിനീയറിങിലുള്ള ഡിപ്ലോമ, സൗണ്ട് എഡിറ്റിംഗിലോ സൗണ്ട് റെക്കോർഡിങിലോ ഉള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, സൗണ്ട് എഡിറ്റിംഗ് സോഫ്റ്റ്‌വെയറിൽ പരിജ്ഞാനം. ഉയർന്ന പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിൽ.

സ്റ്റാഫ് നഴ്സ് അഭിമുഖം മാറ്റി

കാലിക്കറ്റ് സർവകലാശാലാ ഹെൽത്ത് സെൻ്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് നിയമനത്തിനായി ഒക്ടോബർ 15-ന് നടത്താനിരുന്ന വാക് – ഇൻ – ഇൻ്റർവ്യൂ നവംബർ ഒന്നിലേക്ക് മാറ്റി. ഉദ്യോഗാർഥികൾ വിജ്ഞാപനപ്രകാരമുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകേണ്ടതാണ്.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. ഡയറി സയൻസ് ആന്റ് ടെക്‌നോളജി ഏപ്രിൽ 2025 പ്രക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 15-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. (2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഒക്ടോബർ 15 വരെയും 255/- രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

പരീക്ഷ 

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ വിവിധ എം.എസ് സി. (PG – CBCSS – 2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 12-ന് തുടങ്ങും.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS – PG – SDE) എം.എ., എം.കോം., എം.എസ് സി. മാത്തമാറ്റിക്സ് (2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 12-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 14-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS – V – UG) വിവിധ ബി.വോക്. (2022, 2023, 2024 പ്രവേശനം) നവംബർ 2025, (2019, 2020, 2021 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 12-ന് തുടങ്ങും.

വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ (CBCSS – UG) ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ബി.എ. മൾട്ടിമീഡിയ (2021, 2022 പ്രവേശനം) നവംബർ 2025, (2019, 2020 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബർ 12-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാം (CUFYUGP – 2024 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾ നവംബർ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ വിവിധ ബി.വോക്. (CBCSS – 2022, 2023, 2024 പ്രവേശനം) നവംബർ 2024, (2021 പ്രവേശനം) നവംബർ 2023, (CUCBCSS – 2018, 2019, 2020) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!