കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ‘വിസ്റ്റാസ് ഇൻ മറൈൻ ബയോടെക്‌നോളജി ഫ്രോണ്ടിയർ പ്രഭാഷണം

കാലിക്കറ്റ് സർവകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പ് ‘വിസ്റ്റാസ് ഇൻ മറൈൻ ബയോടെക്‌നോളജി’ എന്ന പേരിൽ ഫ്രോണ്ടിയർ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഒക്ടോബർ 22-ന് രാവിലെ 10 മണിക്ക് ആര്യഭട്ടാ ഹാളിലാണ് പരിപാടി. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ചെന്നൈ ഐ.സി.എ.ആർ. – സി.ഐ.ബി.എ. മുൻ ഡയറക്ടറും കൊച്ചി ഐ.സി.എ.ആർ. – സി.എം.എഫ്.ആർ.ഐ. മറൈൻ ബയോടെക്‌ നോളജി മുൻ മേധാവിയുമായ ഡോ.കെ.കെ. വിജയൻ ഫ്രോണ്ടിയർ പ്രഭാഷണം നടത്തും.

എൻ.സി.സി. / സ്പോർട്സ് / ആർട്സ് ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതൽ നാല് സെമസ്റ്റർ (CBCSS – UG) 2023 പ്രവേശനം വിദ്യാർഥികളിൽ എൻ.സി.സി. / സ്പോർട്സ് / ആർട്സ് മുതലായ ഗ്രേസ് മാർക്കുകൾക്ക് അർഹരായവർ സ്റ്റുഡന്റസ് പോർട്ടലിലെ ഗ്രേസ് മാർക്ക് പ്ലാനർ വഴിൽ ഓപ്‌ഷൻ തിരഞ്ഞെടുത്ത ശേഷം പരീക്ഷാ ഭവനിലെ അതത് ബ്രാഞ്ചുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി നവംബർ മൂന്ന്.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക്

അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS – UG) 2023 പ്രവേശനം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴി എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഒക്ടോബർ 21 മുതൽ സ്റ്റുഡന്റസ് പോർട്ടലിൽ ലഭ്യമാകും. അവസാന തീയതി നവംബർ ഏഴ്.

പരീക്ഷാ തീയതിയിൽ മാറ്റം

അഫിലിയേറ്റഡ് കോളേജ് / വിദൂര വിഭാഗം വിദ്യാർഥികൾക്കായി നവംബർ 12-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ വിവിധ പി.ജി. ( CBCSS – PG ) നവംബർ 2024, നവംബർ 2025, ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 26-ലേക്ക് മാറ്റി. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.

അപേക്ഷാ തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. (2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിത് പ്രകാരം പിഴ കൂടാതെ ഒക്ടോബർ 18 വരെയും 255/- രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.

പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷ

ജൂലൈ 2024, ഡിസംബർ 2024, ജൂലൈ 2025 പി.എച്ച്.ഡി. പ്രാഥമിക യോഗ്യതാ പരീക്ഷകൾ ഒക്ടോബർ 28 (പേപ്പർ I – റിസർച്ച് മെത്തഡോളജി), 29 (പേപ്പർ III – റിസർച്ച് ആന്റ് പബ്ലിക്കേഷൻ എത്തിക്സ്) തീയതികളിൽ നടക്കും. കേന്ദ്രം : അതത് റിസർച്ച് കേന്ദ്രങ്ങൾ / സർവകലാശാലാ പഠനവകുപ്പുകൾ. സമയം : ഉച്ചക്ക് 1.30 മുതൽ വൈകീട്ട് 4.30 വരെ.

പരീക്ഷാഅപേക്ഷ

കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സിയിലെ പ്രോജക്ട് മോഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയാ പ്രൊഡക്ഷൻ ( 2024 പ്രവേശനം ) ജൂലൈ 2025 പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഒക്ടോബർ 21 മുതൽ വീണ്ടും ലഭ്യമാകും. പിഴ കൂടാതെ 27 വരെയും 200/- രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ ബി.എഡ്. – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും, സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Share news
error: Content is protected !!
Scroll to Top