കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; പരീക്ഷാഫലം

പരീക്ഷാഫലം

എം.എസ് സി. ബോട്ടണി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ പി.ജി. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷക്ക് നവംബര്‍ 20 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സര്‍വകലാശാലാ കാമ്പസിലാണ് പരീക്ഷാ കേന്ദ്രം. ഫീസും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ക്കും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 27 മുതല്‍ ലഭ്യമാകും. നവംബര്‍ എട്ട് വരെ പിഴയില്ലാതെയും 180 രൂപ പിഴയോടെ 13 വരെയും രജിസ്റ്റര്‍ ചെയ്യാം.

അധ്യാപക ഒഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലേക്ക് കരാറടിസ്ഥാനത്തില്‍  (എം.ബി.എ. റഗുലര്‍, ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, ഹെല്‍ത് കെയര്‍ മാനേജ്‌മെന്റ്) അധ്യാപകരെ നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് സര്‍വകലാശാലാ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നവംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. യോഗ്യതയും വിശദവിവരങ്ങളും വെബ്‌സൈറ്റില്‍.

അധ്യാപകര്‍ക്ക് പരിശീലനം തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നടപ്പാക്കിയ ഔട്ട് കം ബേസ്ഡ് എജ്യുക്കേഷന്‍ പ്രോഗ്രാം സംബന്ധിച്ച് അധ്യാപര്‍ക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍ അധ്യക്ഷനായി. ചെന്നൈ ഐ.ഐ.ടിയിലെ പ്രൊഫസര്‍ ഡോ. എടമന പ്രസാദ്  ക്ലാസെടുത്തു.
ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് പുത്തൂര്‍ സ്വാഗതം പറഞ്ഞു. കാമ്പസ് പഠനവകുപ്പുകളിലെ 190 അധ്യാപകര്‍ പങ്കെടുത്തു. വിവിധ ഫാക്കല്‍റ്റികള്‍ക്കായുള്ള പ്രത്യേക പരിശീലനം നവംബര്‍ 14-ന് സമാപിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top