
അനുശോചിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ റിട്ട. പ്രൊഫസറും സിന്‍ഡിക്കേറ്റംഗവുമായിരുന്ന ഡോ. വി.ജെ. ഫിലിപ്പ്, പരീക്ഷാഭവനിലെ അസിസ്റ്റന്റ് കെ. സജീവ് എന്നിവരുടെ നിര്യാണത്തില്‍ സർവകലാശാല അനുശോചിച്ചു. ബോട്ടണി, ബയോടെക്‌നോളജി പഠനവകുപ്പുകളില്‍ പ്രൊഫസറും വകുപ്പ് മേധാവിയും ആയിരുന്ന ഡോ. വി.ജെ. ഫിലിപ്പ് 1999-ലാണ് വിരമിച്ചത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, വിവിധ സംഘടനാ പ്രതിനിധി കള്‍ എന്നിവര്‍ സംസാരിച്ചു
“മീറ്റ് ദ ഓഥർ” 23-ന്
കാലിക്കറ്റ് സർവകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി “മീറ്റ് ദ ഓഥർ” പ്രോഗ്രാം 23-ന് നടക്കും. ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ച ഇ. സന്തോഷ് കുമാറാണ് ഇത്തവണ അതിഥി. വയലാർ അവാർഡ് ലഭിച്ച തപോമയിയുടെ അച്ഛൻ, കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ച നോവൽ അന്ധകാരനഴി (2012), ചെറുകഥ ചാവുനിലം (2006), ജ്ഞാനഭാരം, ഗാലപ്പഗോസ്, നാരകങ്ങളുടെ ഉപമ, പ്രിയപ്പെട്ട കഥകൾ തുടങ്ങി നോവലിലും ചെറുകഥകളിലും പ്രതിഭ തെളിയിച്ച എഴുത്തുകാരനാണ് ഇ. സന്തോഷ് കുമാർ. പ്രഭാഷകനും നിരൂപകനുമായ ഡോ. സന്തോഷ് വള്ളിക്കാടാണ് എഴുത്തുകാരനുമായി സംവദിക്കുക. ഒക്ടോബർ 23-ന് ഉച്ചക്ക് 2.30-ന് ലൈബ്രറി സെമിനാർ ഹാളിലാണ് പരിപാടി.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം എം.എ. അറബിക് ഒന്നാം വർഷ ( 2000 പ്രവേശനം ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ 31 വരെ നേരിട്ട് സമർപ്പിക്കാവുന്നതാണ്.
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. എം.എസ് സി. – ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, എം.എ. – ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആന്റ് ഇന്റർനാഷ്ണൽ റിലേഷൻസ്, സോഷ്യോളജി (CBCSS – 2020, 2021 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ അപേക്ഷ
ആറാം സെമസ്റ്റർ ബി.ടെക്. ( 2019 സ്‌കീം – 2019 മുതൽ 2022 വരെ പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണത്തിന് അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഒക്ടോബർ 22, 23 തീയതികളിൽ അവസരം ലഭ്യമാകും.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. (CBCSS) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.




