
സർവകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകൾ 21-ന് പുനരാംഭിക്കും
കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ച സർവകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാംഭിക്കും. ഹോസ്റ്റലുകൾ 20-ന് തുറക്കും. ഈ കാലയളവിലെ ക്ലാസുകൾ ഓൺലൈനായി നടത്തണമെന്ന് വൈസ് ചാൻസിലർ നിർദ്ദേശിച്ചിട്ടുണ്ട്.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
ഒന്നും മൂന്നും സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ്, മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് ( CBCSS – 2020 പ്രവേശനം ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം ഒന്നും മൂന്നും സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് (2019 പ്രവേശനം) സെപ്റ്റംബർ 2023 റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ 27 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് സൈക്കോളജി (PG – CBCSS – 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 23 വരെയും 200/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 17 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.കോം. ( CCSS – 2023 പ്രവേശനം ) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റർ ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2021, 2022, 2023 പ്രവേശനം) ഒക്ടോബർ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ എം.എഡ്. (2023 പ്രവേശനം) ഏപ്രിൽ 2025 റഗുലർ, വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ്, എം.എ. ഇക്കണോമിക്സ്, എം.എ. ഫിലോസഫി, എം.എ. സോഷ്യോളജി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.




