
അഖിലേന്ത്യാ ബാഡ്മിന്റൺ കാലിക്കറ്റ് സെമിയിൽ
വിജയവാഡ കെ.എൽ. സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാലാ പുരുഷ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല സെമി ഫൈനൽ യോഗ്യത നേടി. ക്വാട്ടർ ഫൈനലിൽ കൊൽക്കത്ത അടമാസ് സർവകലാശാലയായിരുന്നു എതിരാളികൾ. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാലിക്കറ്റ് അഖിലേന്ത്യാ പുരുഷ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. ടീമംഗങ്ങൾ : എസ്.ഡി. ആദിത്യൻ, അതുൽ ജോൺ മാത്യു, എസ്. അക്ഷിത് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), റോബൻ വി. റോണി, കമൽ കൃഷ്ണ, അദിൻ കെ. അജയ്, വി.സി. ഹരിപ്രസാദ് (എസ്.എസ്. കോളേജ് അരീക്കോട്), പരിശീലകൻ : ഫെബിൻ ദിലീപ് (കാലിക്കറ്റ് സർവകലാശാല), മാനേജർ : സജീർ (മലബാർ കോളേജ് മാണൂർ).
അക്കാദമിക്ക് കൗൺസിൽ യോഗം മാറ്റി
കാലിക്കറ്റ് സർവകലാശാല ഫെബ്രുവരി 10-ന് (വ്യാഴം) നടത്താനിരുന്ന അക്കാദമിക്ക് കൗൺസിൽ യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷ മാറ്റി
ജനുവരി 21-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2015 സിലബസ് – 2015 മുതൽ 2021 വരെ പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പ്രാക്ടിക്കൽ പരീക്ഷ
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. സൈക്കോളജി (CBCSS 2021 പ്രവേശനം) നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22-ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്, സേക്രഡ് ഹാർട്ട് കോളേജ് ചാലക്കുടി.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ. (2020 മുതൽ 2024 വരെ പ്രവേശനം) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




