കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ടോപ്പേഴ്‌സ് അവാർഡ് 2024

ടോപ്പേഴ്‌സ് അവാർഡ് 2024

ഈ വർഷത്തെ ടോപ്പേഴ്‌സ് അവാർഡ് വിതരണ ചടങ്ങ് നവംബർ 30-ന് സർവകലാശാലാ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ നടക്കും. വൈസ് ചാൻസിലർ പി. രവീന്ദ്രൻ അവാർഡ് വിതരണം ചെയ്യും. യു.ജി., പി.ജി., പ്രൊഫഷണൽ കോഴ്സ് ഉൾപ്പടെ ആകെ 187 പേരാണ് അവാർഡിന് അർഹരായത്. രജിസ്‌ട്രേഷൻ രാവിലെ 9.30-ന് ആരംഭിക്കും. വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.

 

ഇന്റഗ്രേറ്റഡ് എം.ടി.എ.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

2024 – 2025 അധ്യയന വര്‍ഷത്തേ കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ( തൃശ്ശൂർ, അരണാട്ടുകര ) ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് തീയേറ്റർ ആർട്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ പഠനവകുപ്പിൽ നിന്നുള്ള നിര്‍ദ്ദേശാനുസരണം നവംബർ 26-നകം പ്രവേശനം നേടണം. ഫോൺ : 0487 2385332, 0494 2407016, 7017. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/ .

 

‘തീസിസ് എങ്ങനെ എഴുതാം’

എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു

കാലിക്കറ്റ് സർവകലാശാലാ ഗവേഷണ ഡയറക്ടറേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ട്രെയിനിങ് ഇൻ റിസർച്ച് മെത്തേഡ്‌സിന്റെ ആഭിമുഖ്യത്തിൽ ഗവേഷക വിദ്യാർഥികൾക്കായി ‘ഗവേഷണ പ്രബന്ധം എങ്ങനെ എഴുതാം’ എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. പരിപാടി രസതന്ത്ര പഠനവകുപ്പ് മേധാവിയും ഗവേഷണ ഡയറക്ടറേറ്റ് ഡയറക്ടറുമായ ഡോ. രാജീവ് എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര വിദ്യാഭ്യാസ പ്രചാരകനും കമ്മ്യൂണിക്കേറ്ററുമായ ഡോ. കാർത്തിക് രാമസ്വാമി ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഗവേഷണ ചോദ്യങ്ങൾ രൂപപ്പെടുത്തുന്നതും കണ്ടെത്തലുകൾ വ്യക്തമായി അവതരിപ്പിക്കുന്നതും ഉൾപ്പെടെ അദ്ദേഹം വിശദീകരിച്ചു.

 

വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ കായിക പഠനവകുപ്പ് ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ പ്രോജക്ട് കോ-ഓർഡിനേറ്ററായിട്ടുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ഫണ്ടഡ് പ്രോജക്ടിലേക്ക് റിസർച്ച് അസിസ്റ്റന്റ് (ഫുൾ ടൈം / പാർട്ട് ടൈം), ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ (ഫുൾ ടൈം) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വാക് – ഇൻ – ഇന്റർവ്യൂ കായിക പഠനവകുപ്പിൽ ഡിസംബർ രണ്ടിന് രാവിലെ 10.30-ന് നടക്കും. യോഗ്യത : റിസർച്ച് അസിസ്റ്റന്റ് – ഫിസിക്കൽ എജ്യുക്കേഷനിലോ ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയങ്ങളിലോ (കുറഞ്ഞത് 55 ശതമാനം) ഉള്ള പി.ജിയും നെറ്റ് / എം.ഫിൽ / പി.എച്ച്.ഡി., ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ – ഫിസിക്കൽ എജ്യുക്കേഷനിലോ ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയങ്ങളിലോ ഉള്ള പി.ജി. (കുറഞ്ഞത് 55 ശതമാനം). യോഗ്യരായവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ടൈറ്റിൽ ഓഫ് സ്റ്റഡി: ‘എംപവറിങ് യങ് ഇന്ത്യ: എ 4 – ഇയർ ഫിസിക്കൽ ലിറ്ററസി ഇനിഷ്യേറ്റേവ് ഫോർ ഗ്ലോബൽ സ്പോർട്സ് ഡിപ്ലോമസി ആന്റ് കോംപറ്റേറ്റിവ് എക്സലൻസ്’.

 

പരീക്ഷാഅപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ( PG – CBCSS – 2020 പ്രവേശനം മാത്രം ) എം.എ. – ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. – മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190/- രൂപ പിഴയോടെ ഡിസംബർ രണ്ട് വരെയും അപേക്ഷിക്കാം.

 

സ്പെഷ്യൽ പരീക്ഷ

സ്പോർട്സ്, ആർട്സ്, എൻ.സി.സി., എൻ.എസ്.എസ്. ക്യാമ്പ് – മുതലായവയിലെ പ്രാതിനിധ്യം മൂലം മൂന്നാം സെമസ്റ്റർ (CBCSS – UG) ബി.കോം., ബി.ബി.എ. നവംബർ 2023 / നവംബർ 2022 റഗുലർ പരീക്ഷകൾക്കും ബി.എ., ബി.എസ് സി., ബി.സി.എ. നവംബർ 2023 പരീക്ഷകൾക്കും ഹാജരാകാൻ കഴിയാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ പുനഃക്രമീകരിച്ചത് പ്രകാരം ഡിസംബർ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (CBCSS – PG – 2021 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യൂ., എം.ബി.ഇ., എം.എച്ച്.എം., എം.ടി.എച്ച്.എം., എം.ടി.ടി.എം., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണികേഷൻ നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും എം.എ. – ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. – മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി (2021 പ്രവേശനം മുതൽ) നവംബർ 2024, (2020 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS – PG – SDE) എം.എ., എം.കോം., എം.എസ് സി. മാത്തമാറ്റിക്സ് – (2022, 2023 പ്രവേശനം) നവംബർ 2024, (2020, 2021 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും 2025 ജനുവരി ഒന്നിന് തുടങ്ങും.

ഒന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 2025 ജനുവരി ഒന്നിന് തുടങ്ങും. കേന്ദ്രം : ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (2019 പ്രവേശനം മുതൽ) ബാച്ചിലർ ഓഫ് തിയേറ്റർ ആർട്സ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധനാ / പുനർമൂല്യനിർണയ ഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി നവംബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

ലളിതമായി ശാസ്ത്രം പറഞ്ഞ് ഗവേഷകര്‍
സയന്‍സ് സ്ലാമിന് അഭിനന്ദനമേകി കാണികള്‍

ശാസ്ത്ര ഗവേഷണഫലങ്ങള്‍ ലളിതമായി അവതരിപ്പിച്ച് കാണികളുടെ കൈയടി നേടിയ അഞ്ച് പേര്‍ കേരള സയന്‍സ് സ്ലാം ഫൈനലിലേക്ക്. സയന്‍സ് ജനങ്ങളിലേക്ക് എന്ന ഹാഷ് ടാഗോടെ ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയന്‍സ് പോര്‍ട്ടലും ചേര്‍ന്ന് സര്‍വകലാശാലയിലെ എം.എസ്. സ്വാമിനാഥന്‍ ചെയറുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ 24 പേരാണ് അവതരണം നടത്തിയത്. സി. ബിജീഷ് (ടി.ബി.ജി.ഐ. പാലോട്), സ്‌നേഹ ദാസ് (അമല ക്യാന്‍സര്‍ റിസര്‍ച്ച് സൊസൈറ്റി, തൃശ്ശൂര്‍), സി. അഞ്ജലി (കെമിസ്ട്രി പഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല), ഡോ. വി. ദീപ (സ്‌കൂള്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എം.ജി. സര്‍വകലാശാല), സെലിന്‍ റൂത്ത് ( കെമിസ്ട്രി പഠനവിഭാഗം, ഐ.ഐ.ടി. മദ്രാസ്). എന്നിവരാണ് വിജയികള്‍.
കാണികള്‍ കൂടി വിധികര്‍ത്താക്കളായ പരിപാടിയില്‍ നാനൂറോളം പേര്‍ കാഴ്ചക്കാരായി. ആദ്യമായി നടത്തിയ സയന്‍സ് സ്ലാമിന് അഭിനന്ദനങ്ങളും കൂടുതല്‍ മികവാര്‍ന്നതാക്കാന്‍ നിര്‍ദേശങ്ങളും ഇവര്‍ നല്‍കി. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. സി.സി. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, സെനറ്റംഗം ഡോ. ഹരികുമാരന്‍ തമ്പി തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡാ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്‌നന്‍, എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡിസംബര്‍ 14-ന് പാലക്കാട് ഐ.ഐ.ടിയിലാണ് ഫൈനല്‍ മത്സരം.

കൈയടി നേടി കൂണറിവുകള്‍

കേരളത്തില്‍ നാല്പതില്‍പരം വിഷക്കൂണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 10 എണ്ണം മാരകമായ വിഷമടങ്ങുന്നതാണെന്നുമുള്ള അറിവ് പങ്കിട്ടത് പാലോട് ടി.ബി.ജി.ഐയിലെ സി. ബിജീഷാണ്. കടും നിറത്തിലുള്ളതെല്ലാം വിഷക്കൂണാണെന്നത് തെറ്റിധാരണയാണെന്നും മരണകാരണമായേക്കാവുന്ന കൂണുകളില്‍ പലതും തൂവെള്ള നിറത്തിലോ ഇളം നിറത്തിലോ ഉള്ളതാണെന്നും ഇദ്ദേഹം വിശദീകരിച്ചു. വിഷക്കൂണ്‍ പാചകം ചെയ്താല്‍ നീലനിറത്തിലാകുമെന്നതും തെറ്റാണ്. കഴിക്കുന്നതിലൂടെ മനുഷ്യരെ ഉന്മാദാവസ്ഥയിലാക്കാന്‍ കഴിവുള്ള 12 കൂണിനങ്ങള്‍ കേരളത്തിലുണ്ട്. ഭക്ഷ്യയോഗ്യമായ മിക്ക കൂണുകള്‍ക്കും അപരനായി വിഷക്കൂണുകളുമുണ്ടെന്നതാണ് മറ്റൊരു വസ്തുത.
ക്യാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി വഴിയുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാവുന്ന കൂണിനത്തെക്കുറിച്ചാണ് അമല ക്യാന്‍സര്‍ റിസര്‍ച്ച് സൊസൈറ്റിയിലെ സ്‌നേഹദാസ് സംസാരിച്ചത്. ഗുച്ചി എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന മോര്‍ച്ചല്ല എസ്‌കുലന്റെ എന്ന കൂണാണ് ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാനായി ഭക്ഷ്യവിഭവമാക്കുന്നത്. നിരോക്‌സീകാരിയായ ഇവ ഹൃദയപേശീ സങ്കോചത്തെ ചെറുക്കാന്‍ സഹായിക്കും.
അന്തരീക്ഷ ജലശേഖരണത്തിന് ഗ്രാഫീന്റെ സാധ്യതകള്‍ വിശദീകരിച്ചത് കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവിഭാഗത്തിലെ സി. അഞ്ജലിക്കും പ്രമേഹം വഴിയുള്ള അന്ധത മുന്‍കൂട്ടി കണ്ടെത്താനുള്ള നിര്‍മിത ബുദ്ധി പഠനങ്ങള്‍ ഡോ. വി. ദീപയ്ക്കും ഫൈനല്‍ പ്രവേശനം നേടിക്കൊടുത്തു.
സ്വന്തം ജീവിതത്തെ കെമിസ്ട്രിയുമായി ചേര്‍ത്തുവെച്ച് ജെല്ലിന്റെ മായാലോകത്തെക്കുറിച്ച് പറഞ്ഞ സെലിന്‍ റൂത്ത് നിറഞ്ഞ കൈയടി നേടി.

Share news
error: Content is protected !!
Scroll to Top